ന്യൂഡല്‍ഹി: വ്യാപം അഴിമതിക്കേസില്‍ സഹായിച്ച ഇടനിലക്കാര്‍ മരിച്ചതായി പരീക്ഷാര്‍ഥികള്‍ തെറ്റായ മൊഴി നല്‍കിയെന്ന് സി.ബി.ഐ കണ്ടത്തെല്‍. വിദ്യാര്‍ഥികള്‍ക്ക് പകരം പരീക്ഷയെഴുതാന്‍ മറ്റ് ആളുകളെ കണ്ടത്തെിയത് ഇടനിലക്കാരാണ്. ഈ ഇടനിലക്കാര്‍ മരിച്ചുവെന്ന് 90ഓളം പേരാണ് നുണ പറഞ്ഞിരിക്കുന്നതായി സി.ബി.ഐ സംശയിക്കുന്നത്.
മധ്യപ്രദേശിലെ പ്രഫഷനല്‍ എക്സാമിനേഷന്‍ ബോര്‍ഡ് (വ്യാപം) നടത്തിയ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ നടന്ന ക്രമക്കേടിലാണ് അന്വേഷണം നടക്കുന്നത്. യഥാര്‍ഥ പരീക്ഷാര്‍ഥികള്‍ക്ക് പകരം സമര്‍ഥരായ വിദ്യാര്‍ഥികളെ വാടകക്കെടുത്ത് പരീക്ഷയെഴുതിക്കുകയായിരുന്നു. തങ്ങള്‍ക്കുവേണ്ടി ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതുന്നവരെ വിദ്യാര്‍ഥികള്‍ക്ക് അറിയുമായിരുന്നില്ല.
തട്ടിപ്പ് പുറത്തുവന്നപ്പോള്‍, മരിച്ചുപോയ പാവപ്പെട്ടയാളുകളുടെ പേരുകള്‍ ഇടനിലക്കാരുടേതായി പറയാന്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെടുകയായിരുന്നു. 96 കേസുകളില്‍ തെറ്റായ വിവരം നല്‍കിയിട്ടുണ്ടെന്നാണ് കണ്ടത്തെല്‍. തട്ടിപ്പ് കണ്ടത്തൊന്‍ പ്രതികളുടെ നുണ പരിശോധന നടത്താന്‍ തീരുമാനിച്ചു. 96 പേരെ മന$ശാസ്ത്ര പരിശോധനക്ക് വിധേയരാക്കി. ഇവരില്‍നിന്ന് യഥാര്‍ഥ ഇടനിലക്കാരെക്കുറിച്ചുള്ള വിവരങ്ങളും ലഭിച്ചതായി സി.ബി.ഐ വൃത്തങ്ങള്‍ പറഞ്ഞു.
അതിനിടെ, അഴിമതി പുറത്തുകൊണ്ടുവന്ന ആശിഷ് ചതുര്‍വേദി, ഭീഷണിയത്തെുടര്‍ന്ന് പഴയ ചമ്പല്‍ കൊള്ളക്കാരുടെ സഹായം തേടുന്നതായും റിപ്പോര്‍ട്ടുണ്ട്. സംരക്ഷണം നല്‍കാന്‍ മധ്യപ്രദേശ് പൊലീസ് നടപടി സ്വീകരിക്കാത്തതിന്‍െറ പശ്ചാത്തലത്തിലാണ് ഈ നീക്കം. ചമ്പല്‍ക്കാട്ടിലെ മുന്‍ കൊള്ളക്കാരന്‍ മല്‍ഖാന്‍ സിങ്ങിന്‍െറ സഹായമാണ് ആശിഷ് ചതുര്‍വേദി തേടിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ആയുധവും സുരക്ഷക്കായി പൊലീസിനെ വിട്ടുനല്‍കുമ്പോഴുണ്ടാകുന്ന ചെലവിന്‍െറ പകുതി തുകയും നല്‍കിയാല്‍ ജോലി ഏറ്റെടുക്കാമെന്നാണ് മല്‍ഖാന്‍ സിങ്ങിന്‍െറ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.