വാങ് ക്വിയുടെ മടക്കം: ഇന്ത്യക്ക് ചൈനയുടെ പ്രശംസ

ബെയ്ജിങ്: 1962ലെ യുദ്ധകാലത്ത് അതിര്‍ത്തി കടന്ന് ഇന്ത്യയിലത്തെിയ സൈനികന്‍ വാങ് ക്വിക്ക് തിരികെ ചൈനയിലത്തൊന്‍ അവസരമൊരുക്കിയതിന് ഇന്ത്യക്ക് ചൈനയുടെ പ്രശംസ. ഇന്ത്യയിലെ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ നടത്തിയ പരിശ്രമങ്ങള്‍ പ്രശംസനീയമാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ഷുവാങ് പറഞ്ഞു. കഴിഞ്ഞദിവസമാണ് വാങ് ക്വിയും കുടുംബവും ചൈനയിലത്തെിയത്.

അതേസമയം, വാങ് ക്വിയുടെയും കുടുംബത്തിന്‍െറയും ചൈനയിലെ താമസകാര്യത്തെക്കുറിച്ച് അറിയില്ളെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശിക അധികൃതരെ ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചൈനയില്‍തന്നെ താമസമാക്കണോ ഇന്ത്യയിലേക്ക് തിരിച്ചുപോകണോ എന്ന കാര്യത്തില്‍ വാങ് ആണ് തീരുമാനമെടുക്കേണ്ടതെന്ന് ചൈനീസ് അധികൃതര്‍ പറഞ്ഞു.

 

Tags:    
News Summary - wag qui released from india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.