ഭോപാൽ: ‘കുറഞ്ഞ വൈദ്യുതി ബിൽ വേണമെങ്കിൽ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കൂ, നൂറ് രൂപയുടെ ബിൽ കിട്ടാൻ കോൺഗ്രസിനെ കൊണ്ടുവരൂ’ രാഷ്ട്രീയ പാർട്ടിയുടെ പ്രകടന പത്രികയിലെ വാചകമല്ലിത്. ഭീമമായ വൈദ്യുതി ബിൽ ലഭിച്ചതിനെ തുടർന്ന് ഓൺലൈൻ വഴി ഒരു ഉപഭോക്താവ് സമർപ്പിച്ച പരാതി തള്ളിക്കൊണ്ട് മധ്യപ്രദേശ് വൈദ്യുതി വകുപ്പ് രേഖപ്പെടുത്തിയ വാചകമാണ്.
മധ്യപ്രദേശ് അഗർ മൽവ ജില്ലയിലെ ഹരീഷ് ജാദവ് എന്നയാൾ നൽകിയ പരാതിയിലാണ് വൈദ്യുതി വകുപ്പിെൻറ ഞെട്ടിക്കുന്ന പ്രതികരണം. 30,000 രൂപക്ക് മുകളിൽ വൈദ്യുതി ബിൽ വന്നതിനെ തുടർന്നാണ് ഹരീഷ് ജാദവ് വൈദ്യുതി വകുപ്പിെൻറ വെബ്സൈറ്റ് വഴി പരാതി നൽകിയത്. ഇതേതുടർന്ന് ആപ്ലിക്കേഷൻ ഐ.ഡി ലഭിക്കുകയും ചെയ്തു.
അടുത്ത ദിവസം തെൻറ പരാതിയുടെ നിലയറിയാൻ വെബ് സൈറ്റ് പരതിയ ഹരീഷ് ജാദവ് ഞെട്ടി. പരാതി തള്ളിയതായി മറുപടി നൽകിയതിന് താഴെ കുറഞ്ഞ വൈദ്യുതി ബിൽലഭിക്കാൻ ബി.ജെ.പിയെ അധികാരത്തിൽ നിന്നിറക്കി കോൺഗ്രസിനെ അധികാരത്തിലേറ്റണമെന്ന് രേഖപ്പെടുത്തേിയതാണ് കണ്ടത്.
സംഭവത്തിൽ ഹരീഷ് ജാദവ് വീണ്ടും വൈദ്യുതി വകുപ്പിനും കൂടാതെ ജില്ല കലക്ടർക്കും പരാതി നൽകി. സംഭവത്തിൽ അന്വേഷണം നടക്കുകയും വൈദ്യുതി വകുപ്പിലെ അസിസ്റ്റൻറ് എഞ്ചിനീയറെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. കൂടാതെ സംഭവത്തിൽ വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ജനുവരിയിൽ അഗർ മൽവ മനോഹർ കാമൽവാൾ മണ്ഡലത്തിലെ ബി.ജെ.പി എം.എൽ.എ മരിച്ചതിനെ തുടർന്ന് ഒഴിവു വന്ന സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംഭവമെന്നത് ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.