പട്ന: ബിഹാർ തെരഞ്ഞെടുപ്പ് അടുത്തിരിക്കവേ രാമക്ഷേത്രത്തേക്കാൾ വലിയ സീത ക്ഷേത്രം വേണമെന്ന ആവശ്യവുമായി എൽ.ജെ.പി നേതാവ് ചിരാഗ് പാസ്വാൻ. സീതാമഡിയിലെ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയശേഷമായിരുന്നു ചിരാഗിെൻറ പ്രതികരണം.
''അയോധ്യയിലെ രാമക്ഷേത്രത്തേക്കാൾ വലിയ ക്ഷേത്രം സീത ദേവിക്കായി സിതാമഡിയിൽ പണിയണം. രാമൻ സീതയില്ലാതെ പൂർണമാവില്ല. തിരിച്ചും അങ്ങനെത്തന്നെ. അയോധ്യയിലെ രാമക്ഷേത്രത്തെയും സീതാമഡിയെയും ബന്ധിപ്പിക്കുന്ന ഒരു ഇടനാഴി ആവശ്യമാണ്'' -ചിരാഗ് പസ്വാൻ പ്രതികരിച്ചു.
അടുത്ത എൽ.ജെ.പി സർക്കാർ അധികാരത്തിലെത്തുേമ്പാൾ ക്ഷേത്രത്തിന് തലക്കല്ലിടും. ഞങ്ങളുടെ സർക്കാർ തീർച്ചയായും അധികാരത്തിലെത്തും. മുമ്പ് മുഖ്യമന്ത്രിമാരായവർ വീണ്ടും ആകില്ലെന്നും ബി.ജെ.പിയും എൽ.ജെ.പിയും ചേർന്ന് സർക്കാർ രൂപീകരിക്കുമെന്നും പസ്വാൻ കൂട്ടിച്ചേർത്തു.
ജെ.ഡി.യുവുമായി തെറ്റിപ്പിരിഞ്ഞ് എൻ.ഡി.എ വിട്ട എൽ.ജെ.പി ഇക്കുറി തനിച്ചാണ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം ജെ.ഡി.യുവിനെ ഒഴിവാക്കി ബി.ജെ.പി-എൽ.ജെ.പി സഖ്യം അധികാരത്തിൽ വരുമെന്നാണ് ചിരാഗിെൻറ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.