ഔറംഗബാദ്: പാകിസ്താനെ ആക്രമിക്കുന്ന പ്രധാനമന്ത്രിയാണ് ഇന്ത്യക്ക് വേണ്ടെതെന്ന് ശിവസേന അധ്യക്ഷൻ ഉദ്ധവ ് താക്കറെ. അതുകൊണ്ടാണ് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഔറംഗബാദിൽ തെരഞ്ഞെടുപ്പ് റാലിെയ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശ്മീരിലെ നിയമങ്ങൾ മറ്റ് പ്രദേശങ്ങൾക്ക് തുല്യമാവണം. ആർട്ടിക്കൾ 370 ഇല്ലാതാക്കുന്നതിനെ എതിർക്കുകയാണ് കോൺഗ്രസ്. ആർട്ടിക്കൾ 370 റദ്ദാക്കിയാൽ ഇന്ത്യയുടെ ത്രിവർണ്ണ പതാകക്ക് ഒരു ബഹുമാനവും നൽകില്ലെന്ന് മെഹ്ബൂബ മുഫ്തിയും ഫാറൂഖ് അബ്ദുള്ളയും വ്യക്തമാക്കിയിട്ടുണ്ടെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
വിഘടനവാദിയായ കനയ്യകുമാറിനെ പോലുള്ളവർ ലോക്സഭ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നത് തെറ്റായ പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.