ന്യൂഡൽഹി: തീവ്രവാദത്തിനെതിരെയുള്ള ഇന്ത്യയുെട യുദ്ധം അവസാനിക്കാൻ പോകുന്നില്ലെന്ന് സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത്. ഭീകരവാദത്തിനെതിരായ പോരാട്ടം തുടർന്നുകൊണ്ടിരിക്കും. അതിെൻറ വേരുകൾ അറുത്തുമാറ്റുന്നതു വരെ യുദ്ധം തുടരുമെന്നും ജനറൽ ബിപിൻ റാവത്ത് പറഞ്ഞു.
തീവ്രവാദ സംഘടനകൾ പിന്തുണ നൽകുന്ന പാകിസ്താനെ അന്താരാ ഷ്ട്രതലത്തിൽ ഒറ്റപ്പെടുത്തണമെന്നും ജനറൽ റാവത്ത് ആവശ്യപ്പെട്ടു. 9/11 വേൾഡ് ട്രേഡ് സെൻറർ ആക്രമണത്തിന് ശേഷം തീവ്രവാദത്തിനെതിരെ അമേരിക്ക സ്വീകരിച്ച മാർഗം പിന്തുടരണം. ആഗോളതല പോരാട്ടം തീവ്രവാദത്തിന് അന്ത്യം കുറിക്കും. അതിനായി തീവ്രവാദ സംഘടനകളെയും അവർക്ക് സഹായം നൽകുന്നവരെയും ഒറ്റപ്പെടുത്തണമെന്നും റാവത്ത് കൂട്ടിച്ചേർത്തു.
തീവ്രവാദികൾക്ക് ധനസഹായവും പിന്തുണയും നൽകുന്ന രാജ്യങ്ങൾ ഉള്ളിടത്തോളം കാലം തീവ്രവാദവും ഇവിടെ നിലനിൽക്കും. നിഴൽയുദ്ധത്തിനായി അവർ തീവ്രവാദികളെ ഉപയോഗിക്കും. ആയുധങ്ങൾ നിർമിച്ചു നൽകുകയും ആവശ്യത്തിന് പണം നൽകുകയും ചെയ്യും. ഇത് തുടരുന്നതിനാലാണ് തീവ്രവാദത്തെ നിയന്ത്രിക്കാൻ കഴിയാത്തതെന്നും സേനാ മേധാവി പറഞ്ഞു.
തീവ്രവാദത്തെ സ്പോൺസർ ചെയ്യുന്ന രാജ്യം അതിെൻറ ഉത്തരവാദിത്വവും ഏറ്റെടുക്കണം. അത്തരം രാജ്യങ്ങളെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്.എ.ടി.എഫ്) കരിമ്പട്ടികയിൽ പെടുത്തിയത് നല്ല നടപടിയാണെന്നും നയതന്ത്രതലത്തിൽ അവരെ ഒറ്റപ്പെടുത്തണമെന്നും ജനറൽ റാവത്ത് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.