ന്യൂഡൽഹി: ആയുർവേദ, സിദ്ധ, യൂനാനി, ഹോമിയോപ്പതി മരുന്നുകളുടെ ഫലങ്ങളെക്കുറിച്ച് വ്യാജവും അതിശയോക്തി കലർന്നതുമായ അവകാശവാദങ്ങളുമായി പരസ്യങ്ങൾ സംപ്രേഷണം ചെയ്യുന്ന ടെലിവിഷൻ ചാനലുകൾക്ക് കേന്ദ്രസർക്കാർ മുന്നറിയിപ്പ്. മതിയായ ലൈസൻസുള്ള മരുന്നുകളുടെ പരസ്യംമാത്രമേ നൽകാവൂവെന്നും അല്ലാത്തപക്ഷം നടപടിയുണ്ടാകുമെന്നും കേന്ദ്ര വിവര, പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. ചില ചാനലുകൾ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകുന്നുവെന്ന ആയുഷ് മന്ത്രാലയത്തിെൻറ പരാതിയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.