മോദിക്കെതിരെ മണിപ്പൂരിൽ നടന്ന പ്രതിഷേധം വേദനിപ്പിച്ചുവെന്ന് മുഖ്യമന്ത്രി

ന്യൂഡൽഹി: പ്രധാനമ​ന്ത്രി നരേന്ദ്ര മോദിക്കെതിരെ മണിപ്പൂരിൽ നടന്ന പ്രതിഷേധം വേദനിപ്പിച്ചുവെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിങ്. ഇതിനാലാണ് താൻ രാജിക്കൊരുങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. മണിപ്പൂരിൽ മെയ്തേയി, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം അതിരൂക്ഷമാവുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

എന്റെ വീടിന് മുന്നിൽ ജനങ്ങൾ തടിച്ചുകൂടിയത് കണ്ട് താൻ അദ്ഭുതപ്പെട്ടുപോയി. എല്ലാവരും വിട്ടുപോയെന്നാണ് കരുതിയിരുന്നത്. എന്നാൽ, ജനങ്ങളുടെ പിന്തുണ അമ്പരപ്പിച്ചു. ഞാൻ ദൈവത്തോടെ് നന്ദി പറഞ്ഞു. പിന്നീട് രാജി തീരുമാനത്തിൽ നിന്നും പിന്മാറിയെന്നും ബിരേൻ സിങ് കൂട്ടിച്ചേർത്തു.

പ്രതിഷേധത്തിന്റെ ഒരു ഘട്ടത്തിൽ അവർ നേതാക്കളുടെ കോലം കത്തിക്കാൻ ആരംഭിച്ചു.അവർ പ്രധാനമന്ത്രിയുടെയും കോലം കത്തിച്ചു. തന്റെ കോലം കത്തിച്ചിരുന്നുവെങ്കിൽ അത് തന്നെ വിഷമിപ്പിക്കുമായിരുന്നില്ല. ബി.ജെ.പി ഓഫീസുകളും അവർ ആക്രമിച്ചു. ഇത് തനിക്ക് വളരെ ദുഃഖമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - "Was Hurt": Manipur's N Biren Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.