ന്യൂഡൽഹി: ബിഹാറിൽ മഹാസഖ്യം ഉപേക്ഷിച്ച് ബി.ജെ.പിയുമായി ചേർന്ന നിതീഷ് കുമാറിനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതൃനിരയെയും ആയിരങ്ങളെയും അണിനിരത്തി ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിെൻറ മഹാറാലി. നിതീഷിെൻറ അച്ചടക്ക ഭീഷണി തള്ളി റാലിയിൽ പെങ്കടുത്ത വിമത നേതാവ് ശരദ് യാദവ് ബിഹാറിൽ തകർന്ന മഹാസഖ്യത്തിന് പകരം ദേശീയതലത്തിൽ മഹാസഖ്യം രൂപവത്കരിക്കുമെന്ന് പ്രഖ്യാപിച്ചു. ശരദ് യാദവിന് റാലിയിൽ വൻ സ്വീകരണം ലഭിച്ചു. അദ്ദേഹത്തെ ലാലു പ്രസാദ് ആലിംഗനം ചെയ്താണ് സ്വീകരിച്ചത്.
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, സമാജ്വാദി പാർട്ടി പ്രസിഡൻറ് അഖിലേഷ് യാദവ്, കോൺഗ്രസ് രാജ്യസഭ നേതാവ് ഗുലാംനബി ആസാദ്, ജനറൽ സെക്രട്ടറി സി.പി. യാദവ്, സി.പി.െഎ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി, സെക്രട്ടറി ഡി. രാജ, ലാലുവിെൻറ മകനും ബിഹാർ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് തുടങ്ങിയവർ പെങ്കടുത്തു. കോൺഗ്രസ് പ്രസിഡൻറ് സോണിയ ഗാന്ധി, വൈസ് പ്രസിഡൻറ് രാഹുൽ ഗാന്ധി, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവർ പെങ്കടുത്തില്ല. എന്നാൽ, പ്രധാനമന്ത്രിയെ നിശിതമായി വിമർശിക്കുന്ന സോണിയയുടെ റെേക്കാഡ് ചെയ്ത പ്രസംഗം വേദിയിൽ കേൾപ്പിച്ചു. പട്നയിലെ ഗാന്ധി മൈതാനത്ത് ‘ബി.ജെ.പിയെ തുരത്തൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യം ഉയർത്തി സംഘടിപ്പിച്ച റാലിയിൽ വെള്ളപ്പൊക്ക ദുരിതങ്ങൾ വകവെക്കാതെ സ്ത്രീകൾ അടക്കം ആയിരക്കണക്കിന് പ്രവർത്തകർ പെങ്കടുത്തത് ജെ.ഡി-യു നിതീഷ് പക്ഷത്തെയും ബി.ജെ.പിയെയും ഞെട്ടിച്ചു.
ഒരു ‘മുഖ’ത്തിനും ‘ലാലു’വിെൻറ അടിത്തറയിൽ നേർക്കുനേർ നിൽക്കാനാവില്ലെന്നും ഗാന്ധി മൈതാനത്ത് വന്ന് എണ്ണിക്കോയെന്നും ട്വിറ്ററിൽ വെല്ലുവിളിച്ച ലാലുപ്രസാദ് യാദവ്, താൻ നിതീഷ് മുഖ്യമന്ത്രിയാകുന്നതിനോട് ഒരിക്കലും േയാജിച്ചിരുന്നില്ലെന്ന് റാലിയിൽ തുറന്നടിച്ചു. നിതീഷ് യോഗ്യനല്ലെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ, സംസ്ഥാനത്തെയും രാജ്യത്തിെൻറയും സാഹചര്യങ്ങളുടെ നിർബന്ധം കാരണം അത് ചെയ്യേണ്ടിവന്നു. മുലായം സിങ്ങാണ് നിതീഷിനെ മുഖ്യമന്ത്രിയാക്കണമെന്ന് നിർദേശിച്ചത്. ബിഹാറിലെ ജനങ്ങൾ വോട്ട് ചെയ്തത് എനിക്കാണ്, നിതീഷിനല്ല. അദ്ദേഹം തത്ത്വദീക്ഷയില്ലാത്ത നേതാവാണ്. നിതീഷിന് തേജസ്വിയോട് അസൂയയായിരുന്നു. ഇൗ റാലിയുടെ സന്ദേശം രാജ്യത്തെ എല്ലാ ഭാഗത്തേക്കും എത്തിയിട്ടുണ്ട്. ജനങ്ങൾക്ക് എെൻറ സ്വത്തുവകകളെക്കുറിച്ച് അറിയാം. സി.ബി.െഎ റെയ്ഡ് നടന്നത് നിതീഷിെൻറ നിർദേശ പ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു.
നിതീഷിെൻറ പേരെടുത്തു പറയാതെ വിമർശിച്ച ശരദ് യാദവ്, ദേശീയ തലത്തിൽ ഇനി മഹാസഖ്യം രൂപവത്കരിക്കുമെന്ന് ബിഹാറിൽ മഹാസഖ്യം തകർത്തവർ ഒാർക്കണമെന്ന് ആവർത്തിച്ചു. സഖ്യം രൂപവത്കരിക്കുന്നതിനായി രാജ്യത്തിെൻറ മുക്കിലും മൂലയിലും ഞാൻ സഞ്ചരിക്കും. അങ്ങനെ 1.25 കോടി ജനങ്ങളുടെ സഖ്യം ഉണ്ടാക്കും. ജനങ്ങളുടെ ജീവിതത്തിന് മാറ്റം വരുത്തുന്നതായിരിക്കും അത്. മതവും രാഷ്ട്രീയവും തമ്മിൽ കെട്ടുപിണഞ്ഞാൽ ഇറാഖിലും അഫ്ഗാനിസ്താനിലും പാകിസ്താനിലും സംഭവിച്ചതുപോലുള്ള ആപത്തുണ്ടാവും. എെൻറ അവസാന ശ്വാസം വരെ പോരാടും. 43 വർഷം പാർലമെൻറ് അംഗമായിരുന്നു. പക്ഷേ, സഖ്യം തകർത്തതു വഴി ജനങ്ങളാണ് വഞ്ചിക്കപ്പെട്ടത്. അതൊന്നും നിർണായക ശത്രുക്കൾക്ക് എതിരെ പോരാടുന്നതിന് തടസ്സമല്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ റാലിയിൽ പെങ്കടുക്കുന്നതിനു മുമ്പ് താൻ മഹാസഖ്യത്തോടൊപ്പമാണെന്നും തേൻറതാണ് യഥാർഥ ജെ.ഡി-യു എന്നും ശരദ് യാദവ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. രണ്ടുമാസം കാത്തിരിക്കൂ, ജെ.ഡി-യു തങ്ങളുടേതാണെന്ന് താൻ പരസ്യമായി തെളിയിച്ചുതരാം-അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര സർക്കാറിെൻറ ഭരണപരാജയങ്ങൾ എടുത്തു പറഞ്ഞ സോണിയ ഗാന്ധി ഒാരോ സംസ്ഥാനങ്ങളിലും ബി.ജെ.പി അധികാരത്തിൽ എത്തിയത് കള്ള വാഗ്ദാനങ്ങൾ നൽകിയാണെന്ന് ആരോപിച്ചു. ജനാധിപത്യം ഭീഷണി നേരിടുകയാണ്. രാജ്യത്തെ രക്ഷിക്കാൻ പ്രതിപക്ഷം ഒറ്റക്കെട്ടായി രംഗത്തിറങ്ങും. യുവാക്കൾ േജാലിയില്ലാതെ വിഷമിക്കുകയും കുട്ടികൾ മരിക്കുകയും ചെയ്യുകയാണെന്നും അവർ പറഞ്ഞു.
അതേസമയം, ലാലുവുമായി കൈകോർത്തതോടെ ശരദ് യാദവ് അഴിമതിക്കൊപ്പം ചേർന്നുവെന്ന് ആരോപിച്ച നിതീഷ് പക്ഷ ജെ.ഡി-യു ജനറൽ സെക്രട്ടറി കെ.സി. ത്യാഗി അച്ചടക്ക നടപടിയുടെ സൂചനയും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.