ന്യൂഡൽഹി: വാട്ടർ ടാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെൻറ ഉപദേശകൻ വൈഭവ് കുമാറിന് സമൻസ്. അഴിമതി നിരോധന വകുപ്പാണ് സമൻസ് നൽകിയിരിക്കുന്നത്. മെയ് 17ാം തിയതി വൈഭവിനെ ചോദ്യം ചെയ്യും.
അതേ സമയം, ആം ആദ്മി നേതാക്കൾ നടത്തിയ വിദേശ യാത്രക്കളെ കുറിച്ച് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കപിൽ മിശ്ര സ്വവസതിയിൽ നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. പാർട്ടിയിലെ വലിയ അഴിമതിയെ കുറിച്ച് ഇന്ന് പ്രഖ്യാപനം നടത്തുമെന്നും മിശ്ര അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട കപിൽ മിശ്ര അരവിന്ദ് കെജ്രിവാളിനെതിരെ ഗുരുതര അഴിമതി ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഡൽഹി സർക്കാർ വാട്ടർ ടാങ്ക് വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിയിൽ കെജ്രിവാളിന് പങ്കുണ്ടെന്നായിരുന്നു മിശ്രയുടെ ആരോപണം. 400 കോടി രൂപയുടെ അഴിമതി ഇതുമായി ബന്ധപ്പെട്ട് നടന്നതായും മിശ്ര പറയുന്നു. ഇത് തെളിയിക്കുന്നതിന് ആവശ്യമായ രേഖകൾ അഴിമതി നിരോധന വകുപ്പിന് മിശ്ര കൈമാറിയെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.