ന്യൂഡൽഹി: പാർലമെൻറിെൻറ ശൈത്യകാല സമ്മേളനത്തിൽ പങ്കെടുക്കാൻ അനുമതി നൽകാത്ത കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ച് ജമ്മുകശ്മീർ മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഫറൂഖ് അബ്ദുല്ല എഴുതിയ കത്ത് ട്വിറ്ററിൽ പങ്കുവെച്ച് ശശി തരൂർ എം.പി. തങ്ങൾ കുറ്റവാളികളല്ലെന്നും മുതിർന്ന പാർലമെൻറംഗവും രാഷ്ട്രീയ നേതാവുമായ ഒരാളെ ഇൗ രീതിയിലല്ല പരിഗണിക്കേണ്ടതെന്നും ഫറൂഖ് അബ്ദുല്ല കത്തിൽ പറയുന്നു.
ശശി തരൂരിെൻറ കത്തിന് മറുപടിയായാണ് ഫറൂഖ് അബ്ദുല്ലയുടെ എഴുത്ത്. ശശി തരൂരിെൻറ കത്ത് വളരെ വൈകിയാണ് ലഭിച്ചതെന്നും സബ് ജയിലിൽ എന്നപോലെ തടങ്കലിൽ കഴിയുന്നതിനാൽ പോസ്റ്റുകളെല്ലാം വൈകിയാണ് ലഭിക്കുന്നതെന്നും ഫറൂഖ് അബ്ദുല്ല കത്തിൽ പറയുന്നു.
കശ്മീരിൽ തടങ്കലിൽ കഴിയുന്ന ഫറൂഖ് സാഹിബിെൻറ കത്താണിത്. പാർലമെൻറ് അംഗത്തിന് സമ്മേളനത്തിൽ പങ്കെടുക്കാനുള്ള അവകാശമുണ്ട്. രാജ്യത്തിെൻറ പരമാധികാരത്തിനും ജനാധിപത്യത്തിനും വേണ്ടി പാർലമെൻറ് സമ്മേളനത്തിൽ പങ്കെടുക്കുക എന്നത് പ്രധാനമാണെന്നും ശശി തരൂർ കത്ത് പങ്കുവെച്ച് ട്വിറ്ററിൽ കുറിച്ചു.
കശ്മീരിലെ സ്ഥിതിഗതികൾ സാധാരണനിലയിലായി എന്ന് വാദിക്കുന്ന കേന്ദ്രസർക്കാർ രാഷ്ട്രീയ നേതാക്കൾക്ക് മേൽ ഏർപ്പെടുത്തിയ നിയന്ത്രണം ഇതുവരെ നീക്കിയിട്ടില്ല. ഫാറൂഖ് അബ്ദുല്ലെയ പാർലമെൻറ് സമ്മേളനത്തിൽ പങ്കെടുപ്പിക്കാത്തതിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.