ആഗോളതലത്തിൽ ഇന്ത്യയുടെ യശസ്സ് തകർക്കാൻ ശ്രമങ്ങൾ നടക്കുന്നു -നരേന്ദ്ര മോദി

ആത്മീയ പ്രസ്ഥാനമായ ബ്രഹ്മകുമാരീസിന്‍റെ ആസാദി കെ അമൃത് മഹോത്സവ് സെ സ്വർണിം ഭാരത് കി ഓർ പരിപാടി പ്രധാന മന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്‍റെ യശസ്സില്ലാതാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. അന്താരാഷ്ട്ര സ്വാധീനമുളള ഇന്ത്യൻ കമ്പനികൾ ഈ ശ്രമങ്ങളെ ചെറുക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും പരിപാടിയെ അബിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു.

30ലധികം കാമ്പയിനുകളും, 15000ലധികം പരിപാടികളും ഉൾപ്പെടെ നിരവധി സംരംഭങ്ങളും വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി ഉദ്ഘാടനം. മൈ ഇന്ത്യ ഹെൽത്തി ഇന്ത്യ, ആത്മനിർഭർ ഭാരത് സ്വാശ്രയ കർഷകർ, സ്ത്രീകൾ: ഇന്ത്യയുടെ പതാകവാഹകർ, പവർ ഓഫ് പീസ് ബസ് കാമ്പെയ്ൻ, യുനൈറ്റഡ് ഇന്ത്യ മോട്ടോർ ബൈക്ക് കാമ്പയിൻ, സ്വച്ഛ് ഭാരത് അഭിയാന്റെ കീഴിലുള്ള ഹരിത സംരംഭങ്ങൾ എന്നിവയുൾപ്പെടെ ഏഴ് സംരംഭങ്ങളാണ് മോദി ഉദ്ഘാടനം ചെയ്തത്.

രാജ്യത്തിന്‍റെ പുരോഗതി ജനങ്ങളുടെ പുരോഗതിയാണ്. രാജ്യം നിലനിൽക്കുന്നത് ജനങ്ങൾ കാരണമാണ്, ജനങ്ങൾ നിലനിൽക്കുന്നത് രാജ്യം കാരണവും. ഈ ചിന്ത പുതിയ ഇന്ത്യയെ നിർമ്മിക്കുന്നതിൽ പൗരന്മാർക്ക് കരുത്തേകുന്നു. രാജ്യത്തെ ഓരോ പൗരന്‍റെയും പ്രയത്നത്തിന്‍റെ ഫലമാണ് രാജ്യത്തിന്‍റെ പുരോഗതിയെന്നും മോദി പറഞ്ഞു. വിവേചനത്തിന്‍റെ സാധ്യതകളില്ലാത്ത ഒരു സംവിധാനമാണ് ഇന്ന് സൃഷ്ടിക്കപ്പെടുന്നത്.

തുല്യതയുടേയും സാമൂഹിക നീതിയുടേയും തട്ടിൽ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും മോദി പറഞ്ഞു. നൂതനമായ ചിന്തകളും പുരോഗമനപരമായ തീരുമാനങ്ങളുമുള്ള ഒരു ഇന്ത്യയുടെ ആവിർഭാവത്തിനാണ് നമ്മൾ സാക്ഷ്യം വഹിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തിന് സ്ത്രീകൾ നൽകിയ സംഭാവനകളെ കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി റാണി ലക്ഷ്മി ഭായ്, അഹല്യാഭായ് ഹോൾക്കർ, സാവിത്രി ഭായ് ഫൂലെ എന്നിവരുടെ പേരുകൾ പരാമർശിച്ചു. ഭാരതത്തിന്‍റെ സംസ്കരം നിലനിർത്തുന്നതോടൊപ്പം ആരോഗ്യ സംവിധാനങ്ങൾ, സാങ്കേതിക വിദ്യകൾ, വിദ്യാഭ്യാസം എന്നീ മേഖലകളിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരേണ്ടതും ജനങ്ങളുടെ കടമയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വാതന്ത്രം നേടി 75 വർഷക്കാലം ജനങ്ങൾ ഏറ്റവുമധികം സംസാരിച്ചത് അവകാശങ്ങളെക്കുറിച്ചാണ്. ഇതിനിടയിൽ ജനങ്ങൾ അവരുടെ കടമകൾ മറന്നുപോയിരുന്നു. വരാനിരിക്കുന്ന 25 വർഷം അധ്വാനത്തിന്‍റേതാണ്. അടിമത്വത്തിന്‍റെ കാലത്ത് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാനാണ് ഇനിയുള്ള വർഷങ്ങൾ ഉപയോഗപ്പെടുത്തേണ്ടത്. 

Tags:    
News Summary - we are witnessing the emergence of new india -pm modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.