റഫാൽ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യയിൽ നിന്ന്​ ബാലാകോട്ട്​ തകർക്കാമായിരുന്നു -രാജ്​നാഥ്​ സിങ്​

താനെ: ഇന്ത്യ നേരത്തെ റഫാൽ യുദ്ധവിമാനങ്ങൾ സ്വന്തമാക്കിയിരുന്നെങ്കിൽ അതിർത്തിക്കുള്ളിൽ നിന്നു തന്നെ പാകിസ്​താനിലെ ബാലാകോട്ട്​ തീവ്രവാദി ക്യാമ്പുകൾ തകർക്കാമായിരുന്നുവെന്ന്​ പ്രതിരോധമന്ത്രി രാജ്​നാഥ്​ സിങ്​. റഫാൽ വിമാനമുണ്ടായിരുന്നെങ്കിൽ വ്യോമസേനക്ക്​ പാക്​ അതിർത്തി ലംഘിച്ച്​ ബാലാകോട്ടിലേക്ക് പ്രവേശിക്കേണ്ടതില്ലായിരുന്നു. രാജ്യത്ത്​ നിന്നുകൊണ്ട്​ തന്നെ പാകിസ്​താനിലെ ഭീകരക്യാമ്പുകൾ തകർക്കാമായിരുന്നുവെന്നും രാജ്​നാഥ്​ സിങ്​ പറഞ്ഞു.

മഹാരാഷ്​ട്രയിലെ തെരഞ്ഞെടുപ്പ്​ റാലിയിൽ സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി. യുദ്ധവിമാനങ്ങൾ രാജ്യത്തി​​െൻറ സ്വരക്ഷയാണ്​. അല്ലാതെ ആക്രമണം നടത്താൻ ഉദ്ദേശിച്ചിട്ടുള്ളതല്ലെന്ന്​ രാജ്​നാഥ്​ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇന്ത്യക്ക്​ കൈമാറിയ റഫാൽ വിമാനത്തിൽ ശസ്​ത്ര പൂജ നടത്തിയത്​ വിശ്വാസപ്രകാരമാണ്​. ഓം എന്നത്​ ഒരിക്കലും അവസാനിക്കാത്ത വിശ്വം എന്നതാണെന്നും രാജ്​നാഥ്​ വിശദീകരിച്ചു.

Tags:    
News Summary - "We Could Have Struck Balakot From India If We Had Rafale," - Rajnath Singh - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.