ന്യൂഡൽഹി: ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റിയിൽ താൻ പഠിക്കുന്ന കാലത്ത് അവിടെ ഒരു ടുക്ഡെ ടുക്ഡെ (കൂതറ) സംഘത്ത െയും കണ്ടിട്ടില്ലെന്ന് കേന്ദ്രവിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. ജെ.എൻ.യുവിൽ അത്തരം സംഘങ്ങളുണ്ടായിരുന്നില്ലെന്ന് തനിക്ക് ഉറപ്പിച്ച് പറയാൻ കഴിയുമെന്നും ജയ്ശങ്കർ പറഞ്ഞു. തിങ്കളാഴ്ച ഡൽഹിയിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിലാണ് ജയ്ശങ്കറിെൻറ പ്രസ്താവന.
പ്രതിപക്ഷത്തെയും ഇടതുപാര്‍ട്ടികളെയും ആക്ഷേപിക്കാനായി ബി.ജെ.പി. നിരന്തരം നടത്തുന്ന പ്രയോഗമാണ് ‘ടുക്ഡെ, ടുക്ഡെ ഗാങ്’ (കൂതറ സംഘം) എന്നത്.
ഞയാറാഴ്ച ജെ.എൻ.യുവിലെ വിദ്യാർഥികൾക്കും അധ്യാപകർക്കുമെതിരെ നടന്ന അക്രമങ്ങളെ ജയ്ശങ്കർ അപലപിച്ചിരുന്നു. ജെ.എൻ.യുവിെൻറ പാരമ്പര്യത്തിനും ചേരുന്നതല്ല അക്രമ സംഭവങ്ങളെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
#WATCH "I can certainly tell you, when I studied in Jawaharlal Nehru University (JNU), we didn't see any 'tukde tukde' gang there," EAM Dr S Jaishankar at an event in Delhi. pic.twitter.com/9IgIZKQolx
— ANI (@ANI) January 6, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.