പാറ്റ്ന: നിതീഷ് കുമാർ ക്ഷീണിതനാണെന്നും, അദ്ദേഹത്തിന് രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുന്നത് തന്നെയാണ് നല്ലതെന്നും ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. നിതീഷിന്‍റെ വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെയാണ് തേജസ്വി രംഗത്തുവന്നത്.
തെൻറ രാഷ്ട്രീയ ജീവിതത്തിലെ അവസാന തെരഞ്ഞെടുപ്പായിരിക്കും 2020 ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. "ഞങ്ങൾ അംഗീകരിക്കുന്നു. നിതീഷ് കുമാർ ക്ഷീണിതനാണെന്നും ഇനി ബീഹാർ ഭരിക്കാൻ കഴിയില്ലെന്നും ഞങ്ങൾ നേരത്തേ പറഞ്ഞിരുന്നു. അദ്ദേഹം വിരമിക്കുന്നത് നന്നായിരിക്കും "-തേജസ്വി പ്രതികരിച്ചു.
അതേസമയം നിതീഷ് കുമാറിന്‍റെ പ്രഖ്യാപനം തള്ളി ജെ.ഡി.യു രംഗത്ത് വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.