രാജസ്ഥാൻ നിയമസഭയിൽ ഭൂരിപക്ഷമുണ്ട്​; സഭാ സമ്മേളനം ഉടൻ വിളിക്കും -അശോക്​ ഗെഹ്​ലോട്ട്​

ജയ്​പൂർ: രാജസ്ഥാൻ നിയമസഭയിൽ ഭൂരിപക്ഷമുണ്ടെന്ന്​ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്​. സഭാ സമ്മേളനം ഉടൻ വിളിക്കും. കോൺഗ്രസ്​ എം.എൽ.എമാരെല്ലാം ഒറ്റക്കെട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജസ്ഥാനിൽ രാഷ്​ട്രീയ അനിശ്​ചിതാവസ്ഥ തുടരുന്നതിനിടെയാണ്​ ഗെഹ്​ലോട്ടിൻെറ പരാമർശം.

ഗവർണർ കാൽരാജ്​ മിശ്രയുമായും അദ്ദേഹം കൂടിക്കാഴ്​ച നടത്തി. 20 മിനിറ്റ്​ നീണ്ട കൂടിക്കാഴ്​ചയാണ്​ മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ നടത്തിയത്​. നിയമസഭാ സമ്മേളനവുമായി ബന്ധപ്പെട്ട ചർച്ചയാണ്​ ഇരുവരും നടത്തിയതെന്നാണ്​ സൂചന.

തെറ്റുകൾ വരുത്തിയവരാണ്​ കോടതിയിലേക്ക്​ പോകുന്നത്​. കൂറുമാറ്റ നിരോധന നിയമത്തിൽ കോടതിക്ക്​ ഒന്നും ചെയ്യാനില്ല. എം.എൽ.എമാരുടെ രണ്ട്​ യോഗം കോൺഗ്രസ്​ വിളിച്ചിരുന്നു​. ഇതിൽ പ​ങ്കെടുക്കാനുള്ള അവസരം എല്ലാവർക്കും ഉണ്ടായിരുന്നു. എന്നാൽ, പലരും ഇത്​ ഉപയോഗപ്പെടുത്തിയില്ലെന്ന്​ ഗെഹ്​ലോട്ട്​ പറഞ്ഞു. 

Tags:    
News Summary - We Have Full Majority, Will Call Rajasthan Assembly Session Soon, Says CM Gehlot; Meets Governor-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.