ലഖ്‌നോ: യോഗി ആദിത്യനാഥ് സര്‍ക്കാറിനെതിരെ വിമര്‍ശനമുയര്‍ത്തി ഉത്തര്‍ പ്രദേശിലുടനീളം സൈക്കിള്‍ യാത്ര ആരംഭിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സൈക്കിള്‍ യാത്രാ കാമ്പയിനിലുടനീളം അഖിലേഷ് ഉയര്‍ത്തുന്നത്.
ബി.ജെ.പി സര്‍ക്കാറില്‍ യു.പിയിലെ ജനങ്ങള്‍ രോഷാകുലരാണെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ ഇത് തങ്ങളുടെ വിജയത്തിന് വഴി പാകുമെന്നും അദ്ദേഹം പറഞ്ഞു. 2022ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 350 സീറ്റ് നേടി ജയിക്കുമെന്നാണ് ഞങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നത്. പക്ഷേ, സര്‍ക്കാറിനെതിരായ ജനങ്ങളുടെ രോഷം കാണുമ്പോള്‍ 400 സീറ്റില്‍ ജയിക്കുമെന്നാണ് കരുതുന്നത് -അഖിലേഷ് വ്യക്തമാക്കി.
കോവിഡ് വ്യാപനം കൈകാര്യം ചെയ്തതിലെ പിടിപ്പുകേട് ആരോപിച്ചും യോഗി സര്‍ക്കാറിനെതിരെ അഖിലേഷ് വിമര്‍ശനമുയര്‍ത്തി. സര്‍ക്കാറും അതിന്റെ ഭരണ സംവിധാനങ്ങളും മഹാമാരി നേരിടുന്നതില്‍ പൂര്‍ണമായി പരാജയപ്പെട്ടു. കോവിഡില്‍ ജീവന്‍ നഷ്ടപ്പെട്ട അനേകം മനുഷ്യരെ ഇന്ന് നമ്മള്‍ ഓര്‍ക്കുകയാണ് -അദ്ദേഹം പറഞ്ഞു.
സൈക്കിള്‍ യാത്രയുമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും എത്താനാണ് അഖിലേഷിന്റെ പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.