യു.പി സമ്പദ്‍വ്യവസ്ഥയെ രണ്ടാമതെത്തിച്ചു; നിക്ഷേപകർക്ക് താൽപര്യമുള്ള സംസ്ഥാനമാക്കി യു.പിയെ മാറ്റിയെന്ന് യോഗി ആദിത്യനാഥ്

ലഖ്നോ: കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ യു.പിക്ക് വേണ്ടിയുള്ള പ്രധാനലക്ഷ്യങ്ങളെല്ലാം ബി.ജെ.പി നിറവേറ്റിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിക്ഷേപകർ ആദ്യ പരിഗണിക്കുന്ന സംസ്ഥാനമായി യു.പി മാറിയെന്നും ആദിത്യനാഥ് അവകാശപ്പെട്ടു.

ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ യു.പിയുടെ സ്ഥാനം 14ൽ രണ്ടാക്കി സർക്കാർ ഉയർത്തി. നേരത്തെ യു.പിയിൽ നിക്ഷേപം നടത്താൻ ആളുകൾ ഭയപ്പെട്ടിരുന്നു. ഈസ് ഓഫ് ഡുയിങ് ബിസിനസിൽ ആദ്യസ്ഥാനങ്ങളിൽ നിൽക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമാണ് അവർ നിക്ഷേപം നടത്താൻ താൽപര്യം പ്രകടിപ്പിച്ചത്. എന്നാൽ, ബി.ജെ.പി സർക്കാർ നടത്തിയ പരിഷ്കാരങ്ങളിലൂടെ സംസ്ഥാനത്തെ വ്യവസായ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്താൻ സാധിച്ചുവെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

രാജ്യത്ത് യു.പി സമ്പദ്‍വ്യവസ്ഥയുടെ സ്ഥാനം രണ്ടാമതാക്കി ഉയർത്താൻ സർക്കാറിന് കഴിഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം യു.പിയുടെ പ്രതിശീർഷ വരുമാനം 47,000 രൂപ മാത്രമായിരുന്നു. തന്റെ സർക്കാർ ഇത് 54,000 രൂപയാക്കി ഉയർത്തി. രണ്ട് ലക്ഷം കോടിയിൽ നിന്നും ആറ് ലക്ഷം കോടിയിലേക്ക് സംസ്ഥാന സർക്കാറിന്റെ ബജറ്റ് വളർന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

ആദ്യ മൂന്ന് വർഷം കൊണ്ട് സർക്കാറിന്റെ പ്രതിഛായ മാറ്റി. പിന്നീടുള്ള രണ്ട് വർഷം കോവിഡായിരുന്നു പ്രതിസന്ധി. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായം കൊണ്ട് കോവിഡ് പ്രതിസന്ധിയെ ഫലപ്രദമായി നേരിടാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - We took UP economy to No. 2, made it investors' choice: Yogi ahead of polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.