ഇനിയൊരു സഖ്യത്തിനില്ല: മെഹബൂബ മുഫ്​തി

ശ്രീനഗർ: ഇനിയൊരു സഖ്യത്തിനില്ലെന്ന് കശ്​മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി മാധ്യമ പ്രവർത്തകരോട്​ പറഞ്ഞു. ഗവർണർ എൻ.എൻ. വോറയെ ഇക്കാര്യം അറിയിച്ചതായും അവർ വെളിപ്പെടുത്തി. ​ 

ബി.ജെ.പി പിന്തുണ പിൻവലിച്ചതിൽ ​ഞെട്ടലില്ല.അധികാരത്തിനു വേണ്ടി ആയിരുന്നില്ല, മറിച്ച്​ കശ്​മീരി​​​​​െൻറ ഗുണത്തിനു വേണ്ടിയായിരുന്നു ബി.​െജ.പിയുമായി സഖ്യത്തിലേർപ്പെട്ടതെന്നും മുഫ്​തി പറഞ്ഞു. 

ജമ്മുകശ്​മീർ ശത്രു രാജ്യമല്ല. ഇവിടെ കൈയ്യൂക്കി​​​​​െൻറ നയം നടപ്പാക്കാനാവില്ല.റമദാൻ മാസത്തിലെ വെടി നിർത്തലിലൂടെ താഴ്​വരയിൽ സമാധാനം തിരിച്ചെത്തിയിരുന്നു.പി.ഡി.പി പ്രവർത്തകർ ഒരുപാട്​ അനുഭവിച്ചു. എങ്കിലും അവർ പിന്തുണയുമായി കൂടെ നിന്നു. ചെയ്യാവുന്നതൊക്കെ തങ്ങൾ ചെയ്​തിട്ടുണ്ട്​​. കേസുകൾ പിൻവലിക്കുകയും വെടി നിർത്തൽ ഉറപ്പു വരുത്തുകയും ചെയ്​തു. തങ്ങളുടെ ശ്രമങ്ങൾ ഭാവിയിലും തുടരുമെന്നും അവർ വ്യക്തമാക്കി. 

Tags:    
News Summary - we will not go into any other alliance-Mehabooba mufti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.