‘ഞങ്ങൾ പ്രഖ്യാപിക്കില്ല; പ്രവർത്തിക്കും’–പാകിസ്​താന്​ രാജ്​നാഥ്​ സിങ്ങി​െൻറ മുന്നറിയിപ്പ്​

ന്യൂഡൽഹി: ഇന്ത്യൻ സൈനികരെ വധിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്ത സംഭവത്തിൽ പാക്കിസ്​താന്​ ശക്തമായ മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ‘‘ഞങ്ങൾ ചെയ്യാൻ പോകുന്നതിനെ കുറിച്ച്​ പ്രഖ്യാപിക്കാറില്ല, പ്രവർത്തിച്ച്​ കാണിക്കുകയാണ്​ പതിവ്​’’– രാജ്​നാഥ്​ സിങ്​ പറഞ്ഞു. ‘‘10–15 ദിവസത്തെ മുന്നൊരുക്കങ്ങൾക്ക്​ ശേഷമാണ്​ മിന്നലാക്രമണം നടത്തിയത്​. ഇന്ത്യൻ സർക്കാറി​​​െൻറ ഭാഗത്തുനിന്നും ഒന്നും സംഭവിക്കില്ലെന്ന് ആരും കരുതരുത്. ഇപ്പോൾ ഇത്ര മാത്രമേ പറയുന്നുള്ളൂ. ഇനി രാജ്യത്തെ പൗരൻമാർ നാണം കെട്ട്​ തലതാഴ്​ത്തേണ്ട ഒരവസ്ഥ ഉണ്ടാക്കില്ല. സർക്കാറിന് ജനങ്ങളുടെ വേദന അറിയാം’’– ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിൽ ആഭ്യന്തരമന്ത്രി പ്രതികരിച്ചു.

വീണ്ടും പാകിസ്​താൻ അതിർത്തി നിയന്ത്രണരേഖ കടന്ന് ആക്രമണം നടത്തുമോ എന്ന ചോദ്യത്തിന്​ ഇത്തരം കാര്യങ്ങൾ മുൻകൂട്ടി പറഞ്ഞ ശേഷമല്ല പ്രവർത്തിക്കുക എന്നായിരുന്നു രാജ്​നാഥി​​​െൻറ മറുപടി.

കശ്മീരില്‍ ഭീകരർ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ സൈനികന്‍ ഉമര്‍ ഫയാസ് യുവാക്കള്‍ക്ക് മാതൃകയാണെന്നും രാജ്​നാഥ്​ പറഞ്ഞു. അദ്ദേഹത്തിനുണ്ടായ ദുരവസ്ഥ കശ്മീരികൾ ഉൾപ്പെടെയുള്ള എല്ലാ ഇന്ത്യക്കാരിലും വേദനയുണ്ടാക്കുന്ന സംഭവമാണ്. മാധ്യമങ്ങളില്‍ കശ്മീരിനെ കുറിച്ച് വരുന്ന വാര്‍ത്തകള്‍ ഊതിപ്പെരുപ്പിച്ചതാണെന്നും അത്രയും രൂക്ഷമായ അവസ്ഥയല്ല സ്ഥലത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിൽ രണ്ടോ മൂന്നോ സ്ഥലത്ത് മാത്രമാണ് പ്രശ്നങ്ങൾ ഉള്ളത്. എല്ലാകാലത്തും കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരിക്കുമെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി.

Tags:    
News Summary - We Won't Announce, We Will Act: Rajnath Singh On Terror From Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.