'പ്ലാസ്റ്ററിട്ട കാൽ കാണിക്കാനാണെങ്കിൽ ബർമുഡ ഇട്ടുകൂടെ'; മമതയെ അപമാനിച്ച്​ ബംഗാൾ ബി.ജെ.പി അധ്യക്ഷൻ

ന്യൂഡൽഹി: പരിക്കേറ്റ കാലുമായി പ്രചരണം നടത്തുന്ന ബംഗാർ മുഖ്യമന്ത്രി മമതാ ബാനർജിയെ അപമാനിച്ച്​ ബി.ജെ.പി നേതാവ്​. പരിക്കേറ്റ്​ പ്ലാസ്റ്റർ ചെയ്​ത കാൽ തുറന്നുകാണിക്കാനാണെങ്കിൽ ബർമുഡ ഇട്ടുകൂടെ എന്നാണ്​ ബംഗാൾ ബി.ജെ.പി അധ്യക്ഷൻ ദിലീപ് ഘോഷ് ചോദിച്ചത്​. പുരുലിയയിൽ ഒരു റാലിയിൽ സംസാരിക്കവേയാണ്​ ബി.ജെ.പി നേതാവ്​ വിവാദ പ്രസ്​താവന നടത്തിയത്​. 'ഇപ്പോൾ അവർ എല്ലാവർക്കുമായി കാൽ പ്രദർശിപ്പിക്കുകയാണ്. സാരി ധരിച്ചിട്ടുണ്ടെങ്കിലും കാലുകളിലൊന്ന് തുറന്നുകാട്ടിയിരിക്കുകയാണ്​. ആരും ഇതുപോലൊരു സാരി ധരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. നിങ്ങളുടെ കാലുകൾ പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഒരു ജോടി ബർമുഡ ധരിക്കുക. അങ്ങനെ എങ്കിൽ എല്ലാവർക്കും കാലുകൾ കാണാൻ കഴിയും'-ദിലീപ് ഘോഷ് പറഞ്ഞു.


ദിലീപിന്​ മറുപടിയുമായി തൃണമൂൽ എം.പി മഹുവ മൊയ്​ത്ര രംഗ​െത്തത്തി. 'മമത സാരി ധരിക്കുന്നത് എന്തുകൊണ്ടാണെന്ന് ബിജെപി പശ്ചിമ ബംഗാൾ പ്രസിഡന്‍റ്​ പൊതുയോഗത്തിൽ ചോദിക്കുന്നു. കാൽ നന്നായി കാണിക്കാൻ ബർമുഡ ധരിക്കണമെന്നും പറയുന്നു. വികൃതരായ ഈ കുരങ്ങന്മാർ ബംഗാളിൽ വിജയിക്കുമെന്ന് കരുതുന്നുണ്ടേ' -മഹുവ ട്വീറ്റ് ചെയ്​തു. 'ബിജെപി ബംഗാൾ സംസ്ഥാന പ്രസിഡന്‍റിന്‍റെ പങ്ക് വിഷം തുപ്പുന്നതിലേക്ക് ചുരുക്കിയിട്ടുണ്ടെന്ന് ഇപ്പോൾ തോന്നുന്നു. ബംഗാൾ മുഖ്യമന്ത്രിക്കെതിരായ ആക്രമണം മുതൽ എഐടി ഒഫീഷ്യൽ തൊഴിലാളികൾക്കെതിരായ അതിക്രമങ്ങൾ വരെ അയാൾ എല്ലാ പരിധികളും ലംഘിക്കുകയാണ്​.


ഞെട്ടിക്കുന്ന വാക്കുകളാണിത്​'- തൃണമൂൽ നേതാവ്​ കകോലി ഘോഷ് ദസ്തിദാർ ട്വീറ്റ് ചെയ്തു. ഈ മാസം ആദ്യം നന്ദിഗ്രാമിൽ റാലിയിൽ പ​ങ്കെടുക്കവേയാണ്​​ മമത ബാനർജിക്ക് പരിക്കേറ്റത്​. ബി.ജെ.പി പ്രവർത്തകരുടെ ആക്രമണമാണ്​ പരിക്കിന് ​പിന്നിലെന്ന്​ മമത ആരോപിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.