വസ്ത്രധാരണം സ്വത്വ പ്രകടനം -ഹിജാബ്​​ കേസിൽ കപിൽ സിബൽ

ന്യൂ​ഡ​ൽ​ഹി: ന​മ്മു​ടെ സം​സ്‌​കാ​ര​ത്തി​ന്‍റെ ബ​ഹു​സ്വ​ര​ത കാ​ത്തു​സൂ​ക്ഷി​ക്കു​ക എ​ന്ന​ത് അ​ടി​സ്ഥാ​ന ക​ട​മ​യാ​ണെ​ന്നും, അ​തി​നെ എ​തി​ർ​ക്കാ​ൻ ആ​ർ​ക്കും അ​വ​കാ​ശ​മി​ല്ലെ​ന്നും ഹി​ജാ​ബ്​ നി​രോ​ധ​ന കേ​സി​ൽ സു​പ്രീം​കോ​ട​തി​യി​ൽ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ക​പി​ൽ സി​ബ​ൽ വാ​ദി​ച്ചു. സാം​സ്കാ​രി​ക വൈ​വി​ധ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ, താ​ൻ ഒ​രു പ്ര​ത്യേ​ക സം​സ്കാ​ര​ത്തി​ൽ​നി​ന്നാ​ണ് വ​രു​ന്ന​തെ​ന്ന് പ​റ​യാ​ൻ എ​ല്ലാ​വ​ർ​ക്കും അ​ർ​ഹ​ത​യി​ല്ലേ എ​ന്ന്​ അ​ദ്ദേ​ഹം ചോ​ദി​ച്ചു. നി​ങ്ങ​ൾ ആ​രാ​ണ്, നി​ങ്ങ​ൾ എ​വി​ടെ​യാ​ണ് എ​ന്ന​തി​ന്‍റെ പ്ര​ക​ട​നം കൂ​ടി​യാ​ണ്​ ഹി​ജാ​ബ്​ ധാ​ര​ണം. വ​സ്ത്ര​ധാ​ര​ണം സ്വ​ത്വ​ത്തി​ന്‍റെ പ്ര​ക​ട​ന​മാ​ണ്. പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം, സ്വ​കാ​ര്യ​ത, അ​ന്ത​സ്സ് തു​ട​ങ്ങി​യ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​ന്ന​താ​ണ് ക​ർ​ണാ​ട​ക സ​ർ​ക്കാ​റി​ന്‍റെ ഉ​ത്ത​ര​വ്​. ഇ​ത്ത​ര​ത്തി​ൽ ഒ​രു ഉ​ത്ത​ര​വ് ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​ന്റെ ദേ​ശീ​യ പ്ര​ത്യാ​ഘാ​തം കാ​ണ​ണ​മെ​ന്നും മ​റ്റ് ചി​ല സം​സ്ഥാ​ന​ങ്ങ​ൾ ഇ​ത് പി​ന്തു​ട​രു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

സ്കൂ​ളി​ൽ​നി​ന്ന് മ​ത​പ​ര​മാ​യ അ​ട​യാ​ള​ങ്ങ​ൾ മാ​യ്‌​ക്കു​ന്ന​താ​ണ് യു​ക്തി​യെ​ങ്കി​ൽ, എ​ല്ലാ മ​ത​പ​ര​മാ​യ പ​ദ​പ്ര​യോ​ഗ​ങ്ങ​ളും നി​രോ​ധി​ക്ക​ണ​മെ​ന്ന്​ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​ൺ പ​റ​ഞ്ഞു. ഹി​ജാ​ബ് മാ​ത്രം നി​രോ​ധി​ച്ച​തി​നാ​ൽ അ​ത് വി​വേ​ച​ന​മാ​യി മാ​റു​ന്നു​ണ്ട്. സി​ഖു​കാ​ർ​ക്ക് പ​ഗ്ഡി, ഹി​ന്ദു​ക്ക​ൾ​ക്ക് തി​ല​കം, ക്രി​സ്ത്യാ​നി​ക​ൾ​ക്ക് കു​രി​ശ് തു​ട​ങ്ങി​യ മ​റ്റ് മ​ത​പ​ര​മാ​യ അ​ട​യാ​ള​ങ്ങ​ൾ നി​രോ​ധി​ച്ചി​ട്ടി​ല്ല​ന്നും അ​ദ്ദേ​ഹം ചു​ണ്ടി​ക്കാ​ട്ടി. ന്യൂ​ന​പ​ക്ഷ​ത്തി​ന്‍റെ ക​ണ്ണി​ലൂ​ടെ ഈ ​പ്ര​ശ്ന​ത്തെ കാ​ണാ​നു​ള്ള ക​ഴി​വാ​ണ് ഭ​ര​ണ​ഘ​ട​നാ ധാ​ർ​മി​ക​ത​യെ​ന്ന്​ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ കോ​ളി​ൻ ഗോ​ൺ​സാ​ൽ​വ​സ്​ വ്യ​ക്ത​മാ​ക്കി.

ക​ർ​ണാ​ട​ക​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ശി​രോ​വ​സ്ത്രം ധ​രി​ക്കു​ന്ന​ത് വി​ല​ക്കി​യ ന​ട​പ​ടി ശ​രി​വെ​ച്ച ഹൈ​കോ​ട​തി​യു​ടെ വി​ധി ചോ​ദ്യം ചെ​യ്തു​ള്ള ഹ​ര​ജി​ക​ളി​ൽ ജ​സ്റ്റി​സു​മാ​രാ​യ ഹേ​മ​ന്ത് ഗു​പ്ത, സു​ധാ​ൻ​ഷു ധൂ​ലി​യ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചി​ന്​ മു​മ്പാ​കെ വാ​ദം കേ​ൾ​ക്ക​ൽ തു​ട​രു​ക​യാ​ണ്. വി​ഷ​യം ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​ന്​ വി​ട​ണ​മെ​ന്ന്​ ക​പി​ൽ സി​ബ​ൽ അ​ട​ക്കം മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Wearing hijab is an expression of the self, says Kapil Sibal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.