വളർത്തുനായയെ അയൽപക്കത്തെ നായയുമായി വിവാഹം കഴിപ്പിച്ച് ദമ്പതികൾ. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള പാലം വിഹാർ ജിലെ സിങ് കോളനിയിലാണ് കൗതുകമുണർത്തുന്ന വിവാഹാഘോഷം നടന്നത്. ഇന്ന് രാവിലെയാണ് സ്വീറ്റി, ഷേരു എന്നീ നായ്ക്കൾ വിവാഹിതരായത്. ഹിന്ദു ആചാരപ്രകാരമായിരുന്നു ചടങ്ങുകൾ. അയൽവാസികളും ബന്ധുക്കളുമടക്കം നൂറോളം പേർക്ക് ക്ഷണക്കത്തയച്ചാണ് വിവാഹം സംഘടിപ്പിച്ചത്.
''ഞാനും ഭർത്താവും വളർത്തുമൃഗങ്ങളെ പരിപാലിക്കാറുണ്ടായിരുന്നു. എനിക്ക് ഒരു കുട്ടിയില്ല, അതിനാൽ സ്വീറ്റിയെ (പെൺ നായ) ഞങ്ങളുടെ കുട്ടിയെ പോലെയാണ് പരിപാലിച്ചിരുന്നത്. എന്റെ ഭർത്താവ് ക്ഷേത്രത്തിൽ പോയി മൃഗങ്ങൾക്ക് ഭക്ഷണം നൽകാറുണ്ടായിരുന്നു. മൂന്ന് വർഷം മുമ്പ് ഒരു തെരുവ് നായ അദ്ദേഹത്തെ പിന്തുടർന്ന് ഞങ്ങളുടെ അടുത്തേക്ക് വന്നു. ഞങ്ങൾ അവൾക്ക് സ്വീറ്റി എന്ന് പേരിടുകയായിരുന്നു'', ഉടമ സവിത പറഞ്ഞു.
#WATCH via ANI Multimedia | 'Sheru weds Sweety; Neighbourhood comes alive amid 'furry' wedding festivities in Gurugram, Haryana.https://t.co/60mW9P4V5d
— ANI (@ANI) November 14, 2022
സ്വീറ്റിയെ വിവാഹം കഴിപ്പിക്കണമെന്ന് ആളുകൾ നിർദേശിക്കാറുണ്ടായിരുന്നെന്നും ഇത് പ്രകാരമാണ് ആചാരപ്രകാരം ചടങ്ങ് ആസൂത്രണം ചെയ്തതെന്നും അവർ കൂട്ടിച്ചേർത്തു. കുട്ടികളില്ലാത്ത ദമ്പതികളായതിനാൽ പൊലീസ് തങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് ഭയപ്പെടുന്നില്ലെന്നും ഇത് മാത്രമാണ് തങ്ങളുടെ സന്തോഷമെന്നും അവർ പറഞ്ഞു.
അതേസമയം, ഈ ആശയം തമാശയായി കൊണ്ടുവന്നതാണെന്നും എന്നാൽ നായ്ക്കളുടെ വിവാഹ ചടങ്ങ് ഗൗരവമായ ചർച്ചയായി മാറിയെന്നും ആൺ നായ ഷേരുവിന്റെ ഉടമ മനിത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.