മംഗളൂരു: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ദക്ഷിണ കന്നഡയിൽ വാരാന്ത്യ കർഫ്യൂ പുനഃസ്ഥാപിച്ചു. കേരളവുമായി അതിർത്തി പങ്കിടുന്ന ദക്ഷിണ കന്നഡ, മൈസൂരു, ചാമരാജനഗർ, കുടക് എന്നീ ജില്ലകളിലും മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുന്ന ബെളഗാവി, ബീദർ, വിജയപുര, കലബുറുഗി എന്നീ ജില്ലകളിലുമാണ്വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു.
വെള്ളിയാഴ്ച രാത്രി ഒൻപതു മുതൽ തിങ്കളാഴ്ച പുലർച്ചെ അഞ്ചുവരെയാണ് കർഫ്യൂ. രാത്രി ഒമ്പതു മുതൽ പുലർച്ച അഞ്ചുവരെ സംസ്ഥാനത്തുടനീളം രാത്രികാല കർഫ്യൂ തുടരാനും തീരുമാനിച്ചു. ഇന്നലെ കോവിഡ് ടാസ്ക് ഫോഴ്സ് യോഗത്തിനുശേഷമാണ് മുഖ്യമന്ത്രി പുതിയ കോവിഡ് മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചത്.
ആഗസ്റ്റ് 23 മുതൽ എട്ട് മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് റഗുലർ ക്ലാസ് പുനരാരംഭിക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഒന്നിടവിട്ട ദിവസങ്ങളിൽ ആയിരിക്കും ഓഫ്ലൈൻ ക്ലാസുകൾ നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.