ന്യൂഡൽഹി: ആഗോള വിശപ്പ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം പാകിസ്താനും നേപ്പാളിനും ബംഗ്ലാദേശിനും പിന്നിലായ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ. 'ജി.ഡി.പി വളർച്ചയിൽ ബംഗ്ലാദേശിന് പിന്നിൽ പോയതിന് പിന്നാലെ ലോക വിശപ്പ് സൂചികയിൽ പാകിസ്താനും ബംഗ്ലാദേശിനും പിന്നിലായി ഏറെക്കുറെ ഏറ്റവും അടിയിലെത്തിയിരിക്കുകയാണ് ഇന്ത്യ. മികച്ച പ്രകടനം മോദി ജി' -പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു.
അതിഭീകരമായ പട്ടിണിയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നാണ് ആഗോള വിശപ്പ് സൂചിക ചൂണ്ടിക്കാട്ടിയത്. 107 രാജ്യങ്ങളുടെ പട്ടികയിൽ 94ാം സ്ഥാനത്താണ് ഇന്ത്യ. അയൽരാജ്യങ്ങളായ പാകിസ്താനും നേപ്പാളും ബംഗ്ലാദേശും ഇന്ത്യയേക്കാൾ മെച്ചപ്പെട്ട നിലയിലാണ്. രാജ്യത്ത് ജനസംഖ്യയുടെ 14 ശതമാനം അതായത്, 18 കോടിയിലേറെ ജനം പട്ടിണിയിലാണെന്ന് സൂചിക പറയുന്നു.
ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജി.ഡി.പി 10.3 ശതമാനം കുറയുമെന്നും ആളോഹരി വരുമാനത്തില്‍ ബംഗ്ലാദേശിനേക്കാള്‍ താഴെയാകും ഇന്ത്യയുടെ സ്ഥാനമെന്നും നേരത്തെ ഐ.എം.എഫ് വിലയിരുത്തിയിരുന്നു. വികസ്വര രാജ്യങ്ങളില്‍ ഏറ്റവും വലിയ തകര്‍ച്ചയെ അഭിമുഖീകരിക്കുക ഇന്ത്യയാവുമെന്നും സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് രാജ്യം കൂപ്പുകുത്തുമെന്നും ഐ.എം.എഫ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.