ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ധർണയിലിരിക്കുന്നതിലൂടെ മുഖ്യമന്ത്രി മമത ബാനർജി അരവിന്ദ് കെജ്രിവാളിെൻറ പാതയാണ് പിന്തുടരുന്നതെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. ഒരു പൊലീസ് കമീഷണർ രാഷ്ട്രീയക്കാരുടെ ഒപ്പം ധർണയിലിരിക്കുകയാണ്. ഇതിെൻറ അർത്ഥമെന്താണെന്നും രവിശങ്കർ പ്രസാദ് ചോദിച്ചു.
പശ്ചിമബംഗാളിൽ ചിട്ടി തട്ടിപ്പിലൂെട 20 ലക്ഷം ജനങ്ങൾക്ക് അവരുടെ പണം നഷ്ടപ്പെട്ടതായുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്താവന 2014ൽ കോൺഗ്രസ് ട്വീറ്റ് ചെയ്തിരുന്നു. തങ്ങൾ അധികാരത്തിലേറിയത് 2014മെയ് 26നാണ്. നാരദ, ശാരദ തട്ടിപ്പുകളുടെ അന്വേഷണം അതിനു മുന്നേ ആരംഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സി.ബി.െഎയിൽ നിന്ന് സ്വയം രക്ഷപ്പെടാനാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ധർണയിരിക്കുന്നതെന്ന് ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കർ ആരോപിച്ചു. ചിട്ടി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കൊൽക്കത്ത പൊലീസ് മേധാവിയെ ചോദ്യം ചെയ്യാനുള്ള സി.ബി.െഎയുടെ ശ്രമത്തിനെതിരെയാണ് മമത സത്യാഗ്രഹം ആരംഭിച്ചത്.
പശ്ചിമ ബംഗാൾ ബജറ്റ് അവതരണത്തിൽ താൻ സഭയിൽ പെങ്കടുത്തേക്കില്ലെന്നും അടിയന്തരാവസ്ഥക്ക് തുല്യമായ സാഹചര്യമാണുള്ളതെന്നും നേരത്തെ മമത പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് വാർത്താസമ്മേളനത്തിൽ പ്രകാശ് ജാവദേക്കറുടെ പ്രസ്താവന.
പശ്ചിമ ബംഗാളിൽ ക്രമസമാധാനവും ഭരണഘടനാക്രമങ്ങളും തകർന്നിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ‘‘ഇത് നരേന്ദ്ര മോദിയുടെ അടിയന്തരാവസ്ഥയല്ല. മമത ബാനർജിയുടെ അടിയന്തരാവസ്ഥയാണ്. സി.ബി.െഎയിൽ നിന്ന് സ്വയം സംരക്ഷണമൊരുക്കാനാണ് അവർ ധർണയിലിരിക്കുന്നത്’’ -പ്രകാശ് ജാവദേക്കർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.