ചെന്നൈ: തമിഴ്നാട് ചെങ്കൽപേട്ട് ജില്ലയിലെ കോവളത്ത് ഭാര്യയുടെ ആത്മഹത്യക്ക് കാരണക്കാരനായ പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ. ദിബാങ്കർ സർക്കാർ എന്ന മരപ്പണിക്കാരനാണ് പിടിയിലായത്. സമീപത്തെ കമ്പനികളിലെ ഹൗസ് കീപ്പിംഗ് സ്റ്റാഫായ ഭാര്യ രംഭ ബർമനാണ് (23) ആത്മഹത്യ ചെയ്തത്. ദിബാങ്കറും ഭാര്യയും ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടെന്ന് അയൽക്കാർ പറഞ്ഞു.
വ്യാഴാഴ്ച രാവിലെയോടെ ദിബാങ്കർ ഭാര്യയെ വീട്ടിൽ പൂട്ടിയിടുകയായിരുന്നു. രംഭയെ കാണാത്തതിനെ തുടർന്ന് സംശയം തോന്നിയ അയൽക്കാർ ജനലിലൂടെ നോക്കിയപ്പോൾ നിലത്തു വീണുകിടക്കുന്ന നിലയിൽ കണ്ടെത്തി. തുടർന്ന് കേളമ്പാക്കം പൊലീസ് എത്തി വാതിൽ തകർത്ത് രംഭയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. രംഭ ജീവനൊടുക്കുകയായിരുന്നെന്ന് പിന്നീട് വ്യക്തമായി.
ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ദിബാങ്കറിനെ പെരുമ്പാക്കത്ത് നിന്ന് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെ താൻ രംഭയെ മർദിച്ചെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു. എട്ട് വർഷം മുമ്പാണ് ഇവർ വിവാഹിതരായതെന്നും കുട്ടികളില്ലെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.