പശ്​ചിമ ബംഗാളിൽ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ മാറ്റി

കൊൽക്കത്ത: 1939 പേർക്ക്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ച പശ്​ചിമ ബംഗാളിൽ ആരോഗ്യ വകുപ്പ്​ തലവന്​ സ്​ഥലംമാറ്റം. സംസ്ഥാന ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വിവേക് ​​കുമാറിനെയാണ്​ മാറ്റിയത്​. പകരം ഗതാഗത വകുപ്പി​​െൻറ ചുമതല വഹിച്ചിരുന്ന നാരായൺ സ്വരൂപ് നിഗം ഇന്ന്​ സ്​ഥാനമേൽക്കും. 

സംസ്ഥാന പരിസ്ഥിതി വകുപ്പ്​ പ്രിൻസിപ്പൽ സെക്രട്ടറിയായാണ്​ വിവേക് ​​കുമാറിന്​ പുതിയ ചുമതല നൽകിയത്​. കോവിഡ്​ പ്രതിരോധം ഊർജിതമാക്കേണ്ട സമയത്താണ്​ അതിന്​ നേതൃത്വം നൽകുന്ന ഉന്നത ഉദ്യോഗസ്​ഥനെ സ്​ഥലംമാറ്റുന്നത്​. പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ പ്രധാന പങ്കുവഹിച്ചയാളായിരുന്നു കുമാർ.

കഴിഞ്ഞ മാസം സംസ്ഥാന ഭക്ഷ്യ വിതരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മനോജ് അഗർവാളിനെയും സംസ്ഥാന സർക്കാർ മാറ്റിയിരുന്നു. 

1939 കോവിഡ്​ ബാധിതരുള്ള സംസ്​ഥാനത്ത്​ 185 പേരാണ്​ ഇതിനകം രോഗം മൂലം മരിച്ചത്​. 417 പേർ സുഖം പ്രാപിച്ചു. 1337 രോഗികൾ ചികിത്സയിലാണ്​.
 

Tags:    
News Summary - West Bengal transfers Health Secretary Vivek Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.