ന്യൂഡൽഹി: പശ്ചിമബംഗാളിൻെറ പേര് ബംഗളാ എന്നാക്കി സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയത്തിന് കേന്ദ്രസർക്കാറിൻെറ അനുമതിയില്ല. ഇത്തരത്തിൽ പേരു മാറ്റുന്നതിന് ഭരണഘടന ഭേദഗതി ആവശ്യമാണെന്ന വാദം ഉയർത്തിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തിൻെറ അപേക്ഷ തള്ളിയത്.
2018ലാണ് പശ്ചിമബംഗാൾ സർക്കാർ സംസ്ഥാനത്തിൻെറ പേര് ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി ഭാഷകളിൽ ബംഗളാ എന്നാക്കി മാറ്റിക്കൊണ്ടുള്ള പ്രമേയം പാസാക്കിയത്. ഇത് അനുമതി തേടി കേന്ദ്രസർക്കാറിന് സമർപ്പിക്കുകയും ചെയ്തിരുന്നു.
2016 ആഗസ്റ്റിലും സമാനമായ പ്രമേയം പശ്ചിമബംഗാൾ നിയമസഭ പാസാക്കിയിരുന്നു. അന്ന് ഇംഗ്ലീഷിൽ ബെംഗാൾ എന്ന പേരും ബംഗാളിയിൽ ബംഗളായും ഹിന്ദിയിൽ ബംഗാൾ എന്ന പേരുമാണ് നൽകിയത്. എന്നാൽ, ഒരു സംസ്ഥാനത്തിന് മൂന്ന് പേര് നൽകാൻ കഴിയില്ലെന്ന് കാണിച്ച് കേന്ദ്രസർക്കാർ ബംഗാളിൻെറ ആവശ്യം നിരസിക്കുകയായിരുന്നു. ഇതോടെയാണ് സംസ്ഥാന സർക്കാർ പുതിയ പ്രമേയം പാസാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.