വിരമിച്ച ചീഫ് ജസ്റ്റിസിനും സുപ്രീംകോടതി ജഡ്ജിമാർക്കും കൂടുതൽ ആനുകൂല്യങ്ങൾ

ന്യൂഡൽഹി: വിരമിക്കുന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ജഡ്ജിമാർക്കും ഇനി കൂടുതൽ സൗകര്യങ്ങൾ ലഭിക്കും. കേന്ദ്ര നീതിന്യായ വകുപ്പ് ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. ഇപ്പോൾ ജീവിച്ചിരിക്കുന്ന എല്ലാ സുപ്രീംകോടതി റിട്ട. ജഡ്ജിമാർക്കും ഈ ആനുകൂല്യം ലഭിക്കും.

ചീഫ് ജസ്റ്റിസിന് ആജീവനാന്തം സെക്രട്ടേറിയൽ അസിസ്റ്റന്‍റിനെയും ഡ്രൈവറെയും വീട്ടുജോലിക്കാരനെയും ലഭിക്കുന്ന തരത്തിലാണ് പുതിയ സംവിധാനം. കൂടാതെ വീടിനു മുഴുവൻ സമയ സുരക്ഷയും അഞ്ചു വർഷം വ്യക്തിഗത സുരക്ഷയും ലഭിക്കും. വിരമിച്ച ശേഷം ഡൽഹിയിൽ നിശ്ചിതകാലത്തേക്ക് വാടകയില്ലാതെ ടൈപ്പ്-ഏഴ് വീട് ലഭിക്കും. നേരത്തെ കേന്ദ്ര മന്ത്രിമാരായിരുന്ന എം.പിമാർക്ക് അനുവദിക്കുന്ന വീടുകളാണിത്.

സുപ്രീംകോടതി ജഡ്ജിമാർക്കും വിരമിച്ച ശേഷം ആജീവനാന്തം ഡ്രൈവറെയും വീട്ടുജോലിക്കാരനെയും ലഭിക്കും. കൂടാതെ മൂന്നുവർഷം വീടിനും വ്യക്തിക്കും സുരക്ഷ അനുവദിക്കും. ചീഫ് ജസ്റ്റിസിനും ജഡ്ജിമാർക്കും വിരമിച്ചതിന് ശേഷം ഹയർ ഗ്രേഡ് സുരക്ഷയാണ് നൽകുന്നത്. ഇത് തുടർന്നും ലഭിക്കും. വിമാനത്താവളങ്ങളിൽ റിട്ട. ജഡ്ജിമാർക്കു നൽകുന്ന ഔപചാരിക സ്വീകരണം തുടരും.

Tags:    
News Summary - What are Perks for CJI, SC Judges After Retirement...?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.