നരേന്ദ്ര മോദിയുടെ ചെവിയിൽ സ്വകാര്യം പറയുന്ന സുൽഫിക്കർ അലി...

മോദിയുടെ കാതിൽ സ്വകാര്യം പറയു​ന്ന ആ തൊപ്പിക്കാരൻ ആരാണ്​? എന്താണയാൾ പറഞ്ഞത്​?

കൊൽക്കത്ത: ബംഗാളിലെ തെരഞ്ഞെടുപ്പ്​ റാലിക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെവിയിൽ തൊപ്പിവെച്ച ഒരു മുസ്​ലിം ചെറുപ്പക്കാരൻ സ്വകാര്യം പറയുന്ന ഫോ​ട്ടോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്​. മുസ്​ലിം ന്യൂനപക്ഷം ബംഗാളിൽ ബി.ജെ.പിക്കൊപ്പമെന്ന്​ സ്​ഥാപിക്കാൻ സംഘപരിവാർ കേന്ദ്രങ്ങൾ ഈ പടത്തിന്​ ഏറെ പ്രചാരം നൽകുകയും ചെയ്യുന്നുണ്ട്​. ആ ഫോ​േട്ടായിൽ മോദിയോട്​ സംസാരിക്കുന്നയാൾ ആരാണെന്നും അയാൾ എന്താണ്​ പറഞ്ഞതെന്നും ആളുകൾ ആകാംക്ഷയോടെ അന്വേഷിക്കുകയും ചെയ്യുന്നു.

മുൻകൂട്ടി പദ്ധതിയിട്ട രീതിയിൽ പകർത്തിയ ഫോ​​ട്ടോ ആണ്​ അതെന്ന്​ സാമൂഹിക മാധ്യമങ്ങളിൽ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. കൃത്രിമം നടത്തി സൃഷ്​ടിച്ച ഫോ​ട്ടോയാണോ എന്ന്​ സംശയിച്ചവരുമേറെ​. ഇതിനിടയിൽ 'ഞാനാണയാൾ' എന്ന്​ വ്യക്​തമാക്കി 'കഥാനായകൻ' പൊടുന്നനെ പ്രത്യക്ഷപ്പെടുന്നു. പേര്​ സുൽഫിക്കർ അലി. വർഷങ്ങളായി ബി.ജെ.പിയുമായി സഹകരിച്ച്​ പ്രവർത്തിക്കുന്നു. ബി.ജെ.പി ന്യൂനപക്ഷ മോർച്ചയുടെ സൗത്ത്​ കൊൽക്കത്ത ജില്ല പ്രസിഡന്‍റാണ്​.



എന്താണ്​ പ്രധാനമന്ത്രിയോട്​ പറഞ്ഞത്​ എന്ന്​ ചോദിച്ചപ്പോൾ കൂടെനിന്ന്​ ഒരു ഫോ​ട്ടോ എടുക്കണമെന്നായിരുന്നു തന്‍റെ ആവശ്യമെന്ന്​ സുൽഫിക്കർ പറയുന്നു. ​മോദി വരുന്ന സമയത്ത്​ കീശയിൽ സൂക്ഷിച്ചിരുന്ന തൊപ്പിയെടുത്ത്​ തലയിലിടുകയായിരുന്നു. 'അദ്ദേഹമെത്തിയപ്പോൾ ഞാൻ കൈയുയർത്തി അഭിവാദ്യം ചെയ്​തു. പ്രധാനമന്ത്രി തിരിച്ചും അഭിവാദ്യം ചെയ്​തു. പിന്നീട്​ എന്‍റെ അടുത്തേക്ക്​വന്ന്​ എന്താ​ണ്​ പേരെന്ന്​ ചോദിച്ചു. എന്തെങ്കിലും വേണ്ടതുണ്ടോ എന്നായിരുന്നു അടുത്ത ചോദ്യം. എനിക്ക്​ എം.എൽ.എ ടിക്കറ്റും കൗൺസിലർ പോസ്റ്റും ഒന്നും വേണ്ടെന്നും കൂടെനിന്ന്​ ഒരു പടം എടുത്താൽ മതിയെന്നും പറഞ്ഞു. ശേഷം ഞങ്ങളൊന്നിച്ച്​ ഫോ​ട്ടോയെടുത്തു' -സുൽഫിക്കർ പറയുന്നു.

എന്നാൽ, സമ്മിശ്ര പ്രതികരണമാണ്​ ഈ ഫോ​ട്ടോക്കുള്ളത്​. ഫോ​ട്ടോക്ക്​ പോസ്​ ചെയ്യാൻ വേണ്ടി മാത്രം സുൽഫിക്കർ തൊപ്പിയണിഞ്ഞുവെന്നാണ്​ പ്രധാന ആരോപണം. തെരഞ്ഞെടുപ്പ്​ കാലത്ത്​ പാർട്ടിക്ക്​ വോട്ടുപിടിക്കാൻ ഈ പടം ഉപയോഗിക്കുകയായിരുന്നു ബി.ജെ.പിയുടെ ഉന്നമെന്നും എതിരാളികൾ കുറ്റപ്പെടുത്തുന്നു. പശ്ചിമ ബംഗാളിൽ ബി.ജെ.പി ജയിച്ചുകഴിഞ്ഞുവെന്ന അടിക്കുറിപ്പോടെ ബി.ജെ. പി ദേശീയ മഹിളാമോർച്ചയുടെ സോഷ്യൽ മീഡിയ ചുമതലയുള്ള പ്രിതി ഗാന്ധി ഉൾപെടെയുള്ളവർ ചിത്രം ട്വീറ്റ്​ ചെയ്​തിട്ടുണ്ട്​. 

Tags:    
News Summary - What Did Zulfiqar Ali, Man In Viral Photo, Tell PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.