"നവ ഇന്ത്യയുടെ രാഷ്ട്രപിതാവ് രാജ്യത്തിന് വേണ്ടി എന്ത് ചെയ്തു?"; മോദിയെ പരിഹസിച്ച് നിതീഷ് കുമാർ

പട്ന: പ്രധാമന്ത്രി നരേന്ദ്ര മോദി നവ ഇന്ത്യയുടെ രാഷ്ട്രപിതാവാണെന്ന അമൃത ഫഡ്നാവിന്‍റെ പ്രസ്താവനയെ വിമർശിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. നവ ഇന്ത്യയുടെ രാഷ്ട്രപിതാവ് രാജ്യത്തിന് വേണ്ടി എന്താണ് ചെയ്തതെന്ന് മോദിയെ പരിഹസിച്ച് നിതീഷ് ചോദിച്ചു.

"മോദിക്ക് സ്വാതന്ത്ര്യസമരവുമായി യാതൊരു ബന്ധവുമില്ല. സ്വാതന്ത്ര്യസമരത്തിന് ആർ.എസ്.എസ് ഒരു സംഭാവനയും നൽകിയിട്ടില്ല. പ്രധാനമന്ത്രി നവ ഇന്ത്യയുടെ രാഷ്ട്രപിതാവാണെന്ന് പറയുന്നു. എന്നാൽ പുതിയ രാഷ്ട്രപിതാവ് രാജ്യത്തിന് വേണ്ടി എന്താണ് ചെയ്തത്"- നിതീഷ് കുമാർ ചോദിച്ചു.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസ് ഡിസംബർ 21ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നവ ഇന്ത്യയുടെ രാഷ്ട്രപിതാവാണെന്ന് പറഞ്ഞിരുന്നു. ഇന്ത്യക്ക് രണ്ട് രാഷ്ട്രപിതാക്കൻമാരുണ്ട്. മഹാത്മാഗാന്ധി പഴയ ഇന്ത്യയുടെ രാഷ്ട്രപിതാവാണെങ്കിൽ മോദി നവ ഇന്ത്യയുടെ രാഷ്ട്രപിതാവാണെന്നായിരുന്നു അവരുടെ പ്രസ്താവന.

മഹാത്മാഗാന്ധിയെ ആരുമായും താരതമ്യപ്പെടുത്താനാവില്ലെന്ന് ബി.ജെ.പിയെ വിമർശിച്ച് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ മറുപടി നൽകി. കുറച്ച് സമ്പന്നരായ വ്യവസായികൾക്ക് വേണ്ടി മോദിയെ പുതിയ ഇന്ത്യയുടെ രാഷ്ട്രപിതാവാക്കാൻ അവർ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർ അത് ചെയ്യട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - "What Has Father Of New India Done?": Nitish Kumar's Jibe At PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.