ന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാടിൽ അനിൽ അംബാനിയുടെ റിലയൻസ് കമ്പനിയെ വഴിവിട്ട ു സഹായിക്കുന്ന മോദി സർക്കാർ, ഇന്ത്യയുടെ പൊതുമേഖല വിമാന നിർമാണ കമ്പനിയായ ഹിന്ദു സ്ഥാൻ എയ്റോനോട്ടിക്സിനെ (എച്ച്.എ.എൽ) ശമ്പള കുടിശ്ശികയിൽ എത്തിച്ച വിഷയത്തെച ്ചൊല്ലി ലോക്സഭയിൽ ഒച്ചപ്പാട്. പ്രതിരോധ മന്ത്രി പാർലമെൻറിൽ നുണ പറെഞ്ഞന്ന് കോ ൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചു.
എച്ച്.എ.എല്ലിന് ലക്ഷം കോടി രൂപയുടെ നിർമാണ കരാറാണ് മോദി സർക്കാർ നൽകുന്നതെന്നാണ് നിർമല സീതാരാമൻ കഴിഞ്ഞദിവസം റഫാൽ ചർച്ചക്കിടയിൽ ലോക്സഭയിൽ പറഞ്ഞത്. ഇത് തെറ്റാണെന്ന് രാഹുൽ ഗാന്ധി ആരോപണമുന്നയിച്ചതോടെ തിങ്കളാഴ്ച പ്രതിരോധ മന്ത്രി പുതിയ പ്രസ്താവനയുമായി സഭയിലെത്തി. 2014 മുതൽ 2018 വരെയുള്ള കാലത്ത് എച്ച്.എ.എല്ലുമായി 26,570 കോടി രൂപയുടെ കരാർ ഒപ്പുവെച്ചുകഴിെഞ്ഞന്നും മറ്റൊരു 73,000 കോടിയുടെ കരാർ സംബന്ധിച്ച നീക്കുപോക്കുകൾ നടക്കുകയാണെന്നും മന്ത്രി വിശദീകരിച്ചു.
എന്നാൽ, പുതിയ കരാറുകളെക്കുറിച്ച സാേങ്കതിക അവലോകനം നടക്കുന്നു എന്നതിനർഥം കരാർ കൊടുത്തു എന്നല്ലെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടുന്നു. മന്ത്രി അവകാശപ്പെട്ടതിെൻറ നാലിലൊന്നു തുകയുടെ കരാർ മാത്രമാണ് എച്ച്.എ.എല്ലിന് നൽകിയതെന്നാണ് രാഹുലിെൻറ വാദം.കഴിഞ്ഞദിവസം പാർലമെൻറിൽ പറഞ്ഞതിെൻറ തിരുത്തൽ പ്രസ്താവനയാണ് പ്രതിരോധ മന്ത്രി നടത്തിയതെന്ന് മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി.
ഒറ്റ വിമാനംപോലും തന്നിട്ടില്ലാത്ത ദസോ ഏവിയേഷന് 20,000 കോടി രൂപ അഡ്വാൻസ് കൊടുത്ത സർക്കാർ, വിമാനങ്ങളും ഹെലികോപ്ടറുകളും കൈമാറിക്കൊണ്ടിരിക്കുന്ന എച്ച്.എ.എല്ലിനെ 15,700 കോടി രൂപയുെട ശമ്പള കുടിശ്ശികയിൽ എത്തിെച്ചന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ പറഞ്ഞു. എച്ച്.എ.എല്ലിലെ മികച്ച എൻജിനീയർമാരും ശാസ്ത്രജ്ഞരുമൊക്കെ റഫാൽ കരാർ നേടിയ അനിൽ അംബാനി ഗ്രൂപ്പിനൊപ്പം പോകാൻ നിർബന്ധിതമാകും.
സർക്കാറിൽനിന്നുള്ള കരാർ കുറഞ്ഞതിനാൽ ജീവനക്കാർക്ക് ശമ്പളാനുകൂല്യങ്ങൾ കൊടുക്കാൻ എച്ച്.എ.എല്ലിന് പണമില്ല. അതുകൊണ്ട് മികച്ച എൻജിനീയർമാരും മറ്റും അനിൽ അംബാനിയുടെ സ്ഥാപനത്തിലേക്ക് േപായെന്നിരിക്കും -രാഹുൽ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.