പൊതുമിനിമം പരിപാടി മുന്നോട്ടുവെച്ച് നിതീഷ്; സ്പീ​ക്ക​ർ പ​ദ​വി​യും മൂ​ന്ന് കാ​ബി​ന​റ്റ് മ​ന്ത്രി​മാ​രും വേണമെന്ന് നായിഡു, വിലപേശൽ തുടരുന്നു

ന്യൂഡൽഹി: കേന്ദ്രത്തിൽ മന്ത്രിസഭ രൂപവത്കരിക്കാനുള്ള നീക്കങ്ങൾ തകൃതിയാക്കി ബി.ജെ.പി. കേവലഭൂരിപക്ഷം തികക്കുന്നതിൽ നിർണായകമായി മാറിയ സഖ്യകക്ഷികൾ ഉയർത്തുന്ന സമ്മർദങ്ങൾക്ക് പോംവഴി കാണാനുള്ള ചർച്ചകളാണ് രാജ്യതലസ്ഥാനത്ത് നടക്കുന്നത്. നിതീഷ് കുമാറിന്‍റെ ജെ.ഡി(യു)വും ചന്ദ്രബാബു നായിഡുവിന്‍റെ ടി.ഡി.പിയും ബി.ജെ.പിയുമായി വിലപേശൽ തുടരുകയാണ്.

മന്ത്രിസഭയുടെ ഭാഗമാകാൻ നിതീഷ് കുമാർ പൊതുമിനിമം പരിപാടി മുന്നോട്ടുവെച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജാതി സെൻസസ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉൾപ്പെടുത്തിയാണ് പൊതുമിനിമം പരിപാടി മുന്നോട്ടുവെച്ചതെന്നാണ് വിവരം. ബി​ഹാ​റി​ന് പ്ര​ത്യേ​ക പ​ദ​വി, മൂ​ന്ന് കാ​ബി​ന​റ്റ് മ​ന്ത്രി​മാ​ർ, മൂ​ന്ന് സ​ഹ​മ​ന്ത്രി സ്ഥാ​നം, എ​ൻ.​ഡി.​എ ക​ൺ​വീ​ന​ർ സ്ഥാ​നം എന്നിവയും നിതീഷ് ആവശ്യപ്പെട്ടിരിക്കുകയാണ്. നിർണായകമായ 12 എം.പിമാരാണ് നിതീഷിനൊപ്പമുള്ളത്.

ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി നേടിയത് 16 സീറ്റുകളാണ്. ആ​​ന്ധ്ര​പ്ര​ദേ​ശി​നും പ്ര​ത്യേ​ക പ​ദ​വി വേ​ണ​മെ​ന്ന് ടി.​ഡി.​പി ആ​വ​ശ്യ​പ്പെ​ട്ടിട്ടുണ്ട്. ലോക്സഭ സ്പീ​ക്ക​ർ പ​ദ​വി​യും മൂ​ന്ന് കാ​ബി​ന​റ്റ് മ​ന്ത്രി​മാ​രും ര​ണ്ട് സ​ഹ​മ​ന്ത്രി​മാ​രും വേ​ണമെന്നും ആവശ്യമുണ്ട്. പ്രധാനപ്പെട്ട മന്ത്രിസ്ഥാനങ്ങളാണ് നായിഡു ആവശ്യപ്പെട്ടത്. എന്നാൽ, നിർണായക വകുപ്പുകളായ ആഭ്യന്തരവും പ്രതിരോധവും വിട്ടുകൊടുക്കില്ലെന്നാണ് ബി.ജെ.പി നിലപാട്.

എൻ.ഡി.എയിൽ എൽ.ജെ.പി-അഞ്ച്, ശിവ് സേന (ഏക്നാഥ് ഷിൻഡെ)-ഏഴ്, ആർ.എൽ.ഡി-രണ്ട്, ജെ.ഡി (എസ്)-രണ്ട് എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ നില. അ​ഞ്ച് എം.​പി​മാ​രു​ള്ള ചി​രാ​ഗ്പാ​സ്വാ​ന്റെ എ​ൽ.​ജെ.​പി​ക്ക് റെ​യി​ൽ​വേ വ​കു​പ്പും മ​റ്റൊ​രു സ​ഹ​മ​ന്ത്രി സ്ഥാ​ന​വും വേ​ണം. ഏ​ക്നാ​ഥ് ഷി​ൻ​ഡെ​യു​ടെ ശി​വ​സേ​ന​ക്ക് ഒ​രു കാ​ബി​ന​റ്റ് മ​ന്ത്രി​യും ര​ണ്ട് സ​ഹ​മ​ന്ത്രി​മാ​രു​മാ​ണ് വേ​ണ്ട​ത്. ജി​തി​ൻ റാം ​മ​ഞ്ചി​യും കേ​ന്ദ്ര​മ​ന്ത്രി സ്ഥാ​നം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

മൂന്നാം മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച നടത്താനാണ് ബി.ജെ.പി നീക്കം. അതിന് മുമ്പ് മന്ത്രിസ്ഥാനം പങ്കുവെക്കലിൽ മുന്നണിക്കകത്ത് ധാരണയാകാനുള്ള തിരക്കിട്ട നീക്കങ്ങളാണ് നടക്കുന്നത്. 

Tags:    
News Summary - What Price Must BJP Pay To Keep Kingmakers JDU, TDP On Board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.