മുംബൈ: ഭരണഘടനാ ശിൽപി ബി.ആർ. അംബേദ്കറുടെയും സാമൂഹ്യപരിഷ്കർത്താവ് ജ്യോതിബാ ഫൂലെയുടെയും കൈപ്പടയിൽ എഴുതിയ രേഖകൾ സംരക്ഷിക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്നറിയിക്കാൻ മഹാരാഷ്ട്ര സർക്കാരിനോടാവശ്യപ്പെട്ട് ബോംബെ ഹൈകോടതി. അംബേദ്കറുടെ രചനകൾ പ്രസിദ്ധീകരിക്കുന്ന പദ്ധതി മഹാരാഷ്ട്ര സർക്കാർ നിർത്തിവെച്ചെന്ന മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ കൈകൊണ്ട ഹരജി പരിഗണിക്കവെയാണിത്.
അംബേദ്കറുടെയും ഫൂലെയുടെയും കൈയെഴുത്ത് പ്രതികൾ ദക്ഷിണമുംബൈയിൽ ഒരു പഴയ കെട്ടിടത്തിലെ കുടുസ്സുമുറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് കോടതിയെ സഹായിക്കാൻ ചുമതലപ്പെടുത്തിയ അഭിഭാഷകൻ സ്വരാജ് ജാദവ് ധരിപ്പിച്ചിരുന്നു. മൺസൂൺ കാലത്ത് ഇത് നശിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
ഇതേ തുടർന്നാണ് സ്വീകരിച്ച നടപടികൾ കൂടി ഉൾപ്പെടുത്തി സത്യവാങ്മൂലം ഫയൽ ചെയ്യാൻ ബെഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടത്. ജസ്റ്റിസ് പി.ബി.വരാലെ, എസ്.ഡി.കുൽക്കർണി എന്നിവരങ്ങുന്ന ബെഞ്ചാണ് വിശദീകരണമാവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.