മുംബൈ: കര്‍ഷക സമരത്തെ പിന്തുണച്ച പോപ് ഗായിക റിഹാനക്കെതിരെ രംഗത്തെത്തിയ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ള സെലിബ്രിറ്റികൾക്കെതിരെ വിമര്‍ശനവുമായി നടി തപ്‌സി പന്നു. റിഹാനയുടെ ട്വീറ്റ് നിങ്ങളെ വ്യാകുലപ്പെടുത്തുന്നുണ്ടെങ്കിൽ നിങ്ങളുടെ മൂല്യവ്യസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി നിങ്ങൾ തന്നെ പ്രവർത്തിക്കണമെന്ന് തപ്സി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. മറ്റുള്ളവർ എന്തുപറയണം എന്ന് പഠിപ്പിക്കുന്ന പ്രൊപഗാണ്ട ടീച്ചറാവരുത് എന്നും തപ്സി പറഞ്ഞു.
'ഒരു ട്വീറ്റ് നിങ്ങളുടെ ഐക്യത്തെ വ്യാകുലപ്പെടുത്തുന്നുണ്ടെങ്കില്‍, ഒരു തമാശ നിങ്ങളുടെ വിശ്വാസത്തെ പരിഭ്രമപ്പെടുത്തുന്നുണ്ടെങ്കില്‍ ഒരു ഷോ നിങ്ങളുടെ മതവിശ്വാസത്തെ പ്രണപ്പെടുത്തുന്നുണ്ടെങ്കില്‍, നിങ്ങളുടെ മൂല്യവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കേണ്ടത് നിങ്ങളാണ്, മറ്റുള്ളവര്‍ എന്ത് പറയണം എന്ന് പഠിപ്പിക്കുന്ന പ്രൊപഗാണ്ട അധ്യാപകരാകരുത്', തപ്സി കുറിച്ചു.
If one tweet rattles your unity, one joke rattles your faith or one show rattles your religious belief then it's you who has to work on strengthening your value system not become 'propaganda teacher' for others.
— taapsee pannu (@taapsee) February 4, 2021
നേരത്തെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ള നിരവധി 'സെലിബ്രേറ്റികള്‍' കര്‍ഷക സമരം ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരാകാം രാജ്യത്തിന്‍റെ പ്രതിനിധികളാകാന്‍ ശ്രമിക്കരുതെന്നും പറഞ്ഞിരുന്നു. അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, കരൺ ജോഹർ, സുനിൽ ഷെട്ടി തുടങ്ങി നിരവധി സെലിബ്രിറ്റികൾ റിഹാനയെയും ഗ്രെറ്റയേയും വിമർശിച്ച് രംഗത്തെത്തിയിരുന്നു. #IndiaTogether, #IndiaAgainstPropaganda എന്നീ ഹാഷ് ടാഗിനൊപ്പമായിരുന്നു ട്വീറ്റുകള്‍.
കര്‍ഷക സമരം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ദല്‍ഹി അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് സൗകര്യം വിഛേദിച്ചതിനെതിരെയും റിഹാന രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. ഇതാണ് ഇവരെ പ്രകോപിപ്പിച്ചത്.
പ്രതിഷേധിക്കുന്ന കര്‍ഷകരെ തടഞ്ഞു നിര്‍ത്തിയപ്പോള്‍, വെള്ളവും വൈദ്യുതിയും ഇന്റര്‍നെറ്റും ഇല്ലാതാക്കിയപ്പോള്‍, ബി.ജെ.പി ഗുണ്ടകള്‍ അവര്‍ക്ക് നേരെ കല്ലുകളെറിഞ്ഞപ്പോള്‍, എല്ലാം ഇന്ത്യയുടെ ഈ വലിയ സെലിബ്രിറ്റികളെല്ലാം മൗനമായിരുന്നു. ഇപ്പോള്‍ റിഹാനയും ഗ്രെറ്റയും അടക്കം സംസാരിച്ചപ്പോള്‍ അവര്‍ പെട്ടെന്ന് അവരുടെ മൗനം വെടിഞ്ഞിരിക്കുന്നു. നട്ടെല്ലില്ലാത്ത, ഹൃദയമില്ലാത്ത സര്‍ക്കാര്‍ സെലിബ്രിറ്റികള്‍', പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.