ന്യൂഡൽഹി: മയക്കുമരുന്ന് കേസില്‍ ബോളിവുഡ് സൂപ്പർ താരങ്ങൾക്ക് കുരുക്ക് മുറുകുന്നു. മയക്കുമരുന്ന് ആവശ്യപ്പെട്ട് ശ്രദ്ധ കപൂറും ദീപിക പദുകോണും നടത്തിയ വാട്സ്ആപ്പ് ചാറ്റിെൻറ സ്ക്രീൻ ഷോട്ടുകൾ പുറത്ത്. ഇരുവരും മയക്കുമരുന്ന് ആവശ്യപ്പെടുന്നത് ചാറ്റിൽ വ്യക്തമാണ്. ഇതോടെ ബോളിവുഡ് താരങ്ങൾക്ക് മേൽ കുരുക്ക് മുറുകുമെന്ന് ഉറപ്പായി.
സുശാന്ത് സിങ് രജ്പുതിെൻറ മരണവുമായി ബന്ധപ്പെട്ടാണ് ബോളിവുഡ് താരങ്ങളിലേക്ക് അന്വേഷണം നീണ്ടത്. ദീപിക പദുകോൺ, സാറാ അലിഖാന്‍, ശ്രദ്ധ കപൂര്‍, രാകുല്‍ പ്രീത് എന്നിവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് തൊട്ടുപിന്നാലെ ടാലൻറ് മാനേജരായ ജയ സാഹയുമായി ശ്രദ്ധ കപൂറും ബിസിനസ് മാനേജരായ കരിഷ്മയുമായി ദീപികയും നടത്തിയ വാട്ട്സ് ആപ്പ് ചാറ്റുകളാണ് പുറത്ത് വന്നത്.
ബോളിവുഡ് നടിമാരെ കഴിഞ്ഞ ദിവസമാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. മൂവരോടും മൂന്ന് ദിവസം ചോദ്യംചെയ്യലിന് ഹാജരാവണമെന്ന് ഏജൻസി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുളള റിയ ചക്രവര്‍ത്തിയില്‍ നിന്നാണ് ദീപികയും ശ്രദ്ധയുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ ലഭിച്ചത്. റിയയുടെ ടാലൻറ് മാനേജരായ ജയ സാഹയില്‍ നിന്ന് അന്വേഷണ സംഘം മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിരുന്നു.
ദീപികയുടെ വാട്സ്ആപ്പ് ചാറ്റ്
ദീപിക: ഒകെ... മാൽ ഉണ്ടോ? കരിഷ്മ: എെൻറ പക്കലുണ്ട്, പക്ഷേ വീട്ടിലാണ്, ഞാൻ ബന്ദ്രയിലാണ്
കരിഷ്മ: നിങ്ങൾക്ക് വേണമെങ്കിൽ ഞാൻ അമിതിനോട് ചോദിക്കട്ടെ ദീപിക: ഒകെ, വേണം പ്ലീസ്.... കരിഷ്മ: അമിതിെൻറ കൈവശമുണ്ട്, അവൻ കൊണ്ടുവരും ദീപിക: ഹാഷ് ആല്ലേ... വീഡ് വേണ്ട കരിഷ്മ: അതേ, ഹാഷ്... കരിഷ്മ: കോക്കോയിലേക്ക് നിങ്ങൾ എപ്പോഴാണ് വരുന്നത്? ദീപിക: 11.30/12. എത്ര മണിവരെ ഉണ്ടാവും? കരിഷ്മ: 11.30 വരെയുണ്ടാവും... അവൾക്ക് മറ്റൊരു സ്ഥലത്ത് 12 മണിക്ക് എത്തണം.
ഇങ്ങനെ പോകുന്നു ഇവർ കെെമാറിയ സന്ദേശങ്ങൾ.
ദീപിക പദുക്കോണിെൻറ മാനേജർ കരിഷ്മ പ്രകാശിനെ കഴിഞ്ഞ ദിവസം നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്തിരുന്നു. നേരത്തെ അറസ്റ്റിലായ റിയ ചക്രബർത്തിയുടെ ഫോണിലെ വാട്സ് ആപ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കരിഷ്മയെ ചോദ്യം ചെയ്തത്.
കരിഷ്മയുടെ ഫോൺ പരിശോധനയിൽ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഏജൻസിക്ക് ലഭിച്ചുവെന്നാണ് വിവരം. സുശാന്തിെൻറ മരണത്തിൽ റിയ ചക്രബർത്തിയും സഹോദരൻ ശൗവിക് ചക്രബർത്തിയും നേരത്തെ തന്നെ അറസ്റ്റിലായിരുന്നു. ലഹരിമരുന്ന് കേസില്‍ ആദ്യമായാണ് ബോളിവുഡിലെ ഒന്നാംനിര താരങ്ങളെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്. കരിഷ്മയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നേരത്തേ സമന്‍സ് അയച്ചിരുന്നെങ്കിലും അവര്‍ ഹാജരായിരുന്നില്ല. ആരോഗ്യ പ്രശ്‌നങ്ങളുളളതിനാല്‍ ഹാജരാകാനുള്ള തിയതി നീട്ടി നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.