ചെന്നൈ: തമിഴ്നാട്ടിൽ ക്രമസമാധാന നില തകരാറിലാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദത്തിന് പ്രതികരണവുമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. എല്ലാ റൗഡികളും ബി.ജെ.പിയിലുളളപ്പോൾ സംസ്ഥാനത്തെ ക്രമസമാധാനത്തെ കുറിച്ച് സംസാരിക്കാൻ പ്രധാനമന്ത്രിക്ക് എന്ത് അവകാശമാണുള്ളതെന്നും സ്റ്റാലിൻ ചോദിച്ചു. സേലത്തെ ഡി.എം.കെ സ്ഥാനാർത്ഥി ടി.എം സെൽവഗണപതിക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
"ബി.ജെ.പിയിൽ 261 ക്രമിനൽ പശ്ചാത്തലമുള്ള നേതാക്കളുണ്ട്. എല്ലാ റൗഡികളും പ്രധാനമന്ത്രിയുടെ പാർട്ടിയിലിരിക്കുമ്പോൾ ക്രമസമാധാനത്തെ കുറിച്ച് പറയാൻ മോദിക്ക് എന്ത് അവകാശമാണുള്ളത്?", സ്റ്റാലിൻ പറഞ്ഞു.
ബിജെപി നേതാക്കൾക്കെതിരെ 1,977 കേസുകൾ ഉണ്ടെന്നും സ്റ്റാലിൻ വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.