ന്യൂഡൽഹി: ഭാരത് ബയോടെക് നിർമ്മിക്കുന്ന കോവിഡ് വാക്സിനായ കോവാക്സിന് ഉടൻ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചേക്കുമെന്ന് സൂചന. അടിയന്തര ഉപയോഗത്തിനുള്ള അനുമതിയാവും കോവാക്സിന് നൽകുക. കോവാക്സിനുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ട അധിക വിവരങ്ങൾ ഭാരത് ബയോടെക് സമർപ്പിച്ചതോടെയാണ് വാക്സിനുള്ള അംഗീകാരത്തിന് വഴിതുറന്നത്.
കോവാക്സിെൻറ മൂന്നാംഘട്ട ഇടക്കാല പരീക്ഷണം ഭാരത് ബയോടെക് പൂർത്തിയാക്കിയിരുന്നു. 25,800 വളണ്ടിയർമാരിൽ നടത്തിയ പരീക്ഷണത്തിൽ വാക്സിൻ 78 ശതമാനം ഫലപ്രദമെന്ന് വ്യക്തമായിരുന്നു. കോവാക്സിനുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം സുതാര്യമാണെന്നും ഭാരത് ബയോടെക് അറിയിച്ചു. കോവാക്സിെൻറ ഒന്ന്, രണ്ട്, മൂന്ന് ഘട്ട പരീക്ഷണഫലങ്ങൾ ഇന്ത്യയിലെ ഏജൻസികൾ വിശദമായി പരിശോധിച്ചിരുന്നുവെന്നും കമ്പനി വ്യക്തമാക്കി.
മൂന്നാംഘട്ട പരീക്ഷണങ്ങൾ പൂർത്തിയാകുന്നതിന് മുമ്പ് ജനുവരി മൂന്നാം തീയതിയാണ് കോവാക്സിൻ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ഇന്ത്യൻ ഏജൻസികൾ നൽകിയത്. തുടർന്ന് വാക്സിൻ വ്യാപകമായി ഇന്ത്യയിൽ ഉപയോഗിച്ചിരുന്നു. എന്നാൽ, ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കാത്തതിനാൽ പല രാജ്യങ്ങളും കോവാക്സിന് അംഗീകാരം നൽകിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.