ഡൽഹി മുനിസിപ്പൽ കോർപറേഷനിലേക്ക് ആദ്യമായി ട്രാൻസ്ജെൻഡർ; ബോബി കിണ്ണാറിനെ അറിയാം

ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷനിലേക്ക് എ.എ.പി ആദ്യമായാണ് ട്രാൻസ്ജെൻഡറിനെ നിർത്തുന്നത്. അത് ചരിത്രമാവുകയും ചെയ്തു. ഡൽഹി മുനിസിപ്പൽ കോർപറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ട്രാൻസ്ജെൻഡർ ആണ് ബോബി. തെരഞ്ഞെടുപ്പിൽ സുൽത്താൻപുരിയിൽ ജനിച്ച ബോബി കിണ്ണാർ സാമൂഹിക പ്രവർത്തനങ്ങൾ സജീവമാണ്. ബോബി ഡാർലിങ് എന്നാണ് വിളിപ്പേര്.

ആദ്യമായല്ല ബോബി ഡൽഹി മുനിസിപ്പൽ കോർപറേഷനിലേക്ക് മത്സരിക്കുന്നത്. 2017ൽ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ചിരുന്നു. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിന്ദു യുവ സമാജ് ഏക്താ ആവാം ആന്റി ടെററിസം കമ്മിറ്റിയുടെ പ്രസിഡന്റ് കൂടിയാണ് 38കാരിയായ ഇവർ.

14-15 വയസിലാണ് ബോബി ട്രാൻസ്ജെൻഡർ സമൂഹത്തിലെത്തിയത്. അന്നുതൊട്ട് വിവാഹ പരിപാടികളിലെ ഡാൻസറായി. സാമൂഹിക പ്രവർത്തനം വഴിയാണ് രാഷ്ട്രീയത്തിലെത്തിയത്. 

Tags:    
News Summary - Who is AAP's Bobi, first transgender member of MCD

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.