ന്യൂഡൽഹി: ബാബരി ഭൂമി കേസിൽ 1045 പേജ് വരുന്ന വിധിന്യായമെഴുതിയ ജഡ്ജി ആരെന്നത് അജ് ഞാതം. രാജ്യം കാത്തിരുന്ന സുപ്രധാന വിധിയിൽ അഞ്ചംഗ ഭരണഘടന ബെഞ്ചിനുവേണ്ടി, വിധിയെഴു തിയ ജഡ്ജി ആരെന്നത് സുപ്രീംകോടതി വെളിപ്പെടുത്തിയില്ല. വിധിയുടെ പ്രാധാന്യം കണക്കിലെടുക്കുേമ്പാൾ അസാധാരണ നടപടിയായാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. ജഡ്ജിയുടെ പേര് വെളിപ്പെടുത്തുന്നതാണ് പതിവുരീതി. 116 പേജ് വരുന്ന കൂട്ടിച്ചേർത്ത ഭാഗവും വിധിന്യായത്തോടൊപ്പമുണ്ടെന്നതും കൗതുകമാണ്. ഹിന്ദു വിശ്വാസപ്രകാരം തർക്കസ്ഥലം എങ്ങനെയാണ് ശ്രീരാമ ജന്മഭൂമിയാകുന്നത് എന്നാണ് ഈ ഭാഗത്ത് വിശദീകരിക്കുന്നത്. കൂട്ടിച്ചേർത്ത ഭാഗം എഴുതിയ ജഡ്ജി ആരെന്നതും അജ്ഞാതമായി തുടരുന്നു.
നിശ്ചിത സമയത്തിന് രണ്ടു മിനിറ്റ് മുേമ്പ തന്നെ ഒന്നാം നമ്പർ കോടതിയിലേക്ക് ജഡ്ജിമാർ കടന്നുവന്നു. എല്ലാവരും നിശ്ശബ്ദത പാലിക്കണം എന്നു പറഞ്ഞാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി തുടങ്ങിയത്. ജസ്റ്റിസുമാരായ ചന്ദ്രചൂഡും അബ്ദുൽ നസീറും ചീഫ് ജസ്റ്റിസിന് ഇടത്തും ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെയും അശോക് ഭൂഷണും വലത്തുമായി ഇരുന്നു. കൃത്യം പത്തരയായതോടെ െഎകകണ്ഠ്യേനയുള്ള വിധി വായിക്കുകയായിരുന്നു. വിധി പ്രസ്താവം കഴിഞ്ഞതോടെ സോളിസിറ്റർ ജനറൽ തുഷാർമേത്തയും അഭിഭാഷകരായ ബി.ജെ.പി നേതാക്കളും രാമവിഗ്രഹത്തിെൻറ അഭിഭാഷകരായ പരാശരനെയും വൈദ്യനാഥനെയും അഭിനന്ദിച്ചു. കോടതിക്ക് പുറത്തുകടന്ന അഭിഭാഷകർ ജയ് ശ്രീരാം മുഴക്കി. സുന്നി വഖഫ് ബോർഡിെൻറ അഭിഭാഷകൻ രാജീവ ധവാൻ പ്രതികരിക്കാൻ കൂട്ടാക്കിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.