വാഷിങ്ടൺ: ഭാരത് ബയോടെക്ക് നിർമ്മിക്കുന്ന കോവിഡ് വാക്സിനായ കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കാൻ വൈകുമെന്ന് സൂചന. ലോകാരോഗ്യ സംഘടനയുടെ പ്രതിരോധ കുത്തുവെപ്പുകളുമായി ബന്ധപ്പെട്ട വിദഗ്ധസമിതിയുടെ യോഗം ഒക്ടോബർ അഞ്ചിനാണ് നടക്കുക. ഇതിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. ഫൈസർ-ബയോടെക്, ജോൺസൺ & ജോൺസൺ, മൊഡേണ, സിനോഫാം, ഓക്സ്ഫെഡ്-ആസ്ട്ര സെനിക്ക തുടങ്ങിയ വാക്സിനുകൾക്കാണ് ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത്.
ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച വാക്സിനുകളിലൊന്നാണ് കോവാക്സിൻ. ഓക്സ്ഫെഡ്-ആസ്ട്രസെനിക്കയുടെ കോവിഷീൽഡിനൊപ്പം കോവാക്സിനും രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ജൂലൈ ഒമ്പതിന് തന്നെ കോവാക്സിൻ ലോകാരോഗ്യ സംഘടനയുടെ അനുമതിക്കായി അപേക്ഷ നൽകിയിരുന്നുവെന്നും ഈ അപേക്ഷ പരിഗണനയിലാണെന്നുമാണ് ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് കേന്ദ്രസർക്കാർ രാജ്യസഭയിൽ മറുപടി നൽകിയത്.
കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കാത്തത് മൂലം പല രാജ്യങ്ങളും വാക്സിനെ അംഗീകരിച്ചിട്ടില്ല. ഇതുമൂലം ഇന്ത്യയിൽ നിന്നും വിവിധ രാജ്യങ്ങളിലേക്ക് പോവുന്ന പ്രവാസികൾ ഉൾപ്പടെ ദുരിതത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.