ഭോപാൽ: ഏറ്റുമുട്ടൽ കൊലപാതകത്തിൽ ദുരൂഹതകൾ ബാക്കിനിൽക്കെ പുതിയ ആരോപണങ്ങൾക്ക് പുതിയ മാനം നൽകിക്കൊണ്ട് ദ്വിഗ്വിജയ് സിങ്. എന്തുകൊണ്ടാണ് മുസ്ലിങ്ങളും നിരോധിത സംഘടനയായ സിമിയുടെ പ്രവർത്തകരും മാത്രം ജയിൽ ചാടിയത്? ഇവരിൽ ഒരൊറ്റ ഹിന്ദു പോലും ഉൾപ്പെടാതിരുന്നത് എന്തുകൊണ്ടാണ്?
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങിനെയും ദിഗ്വിജയ് സിങ് പരിഹസിച്ചു. ഹൈകോടതി ജഡ്ജിയോ ദേശീയതലത്തിലുള്ള ഏജൻസികളോ അന്വേഷണം നടത്തിയില്ലെങ്കിൽ സത്യം പുറത്തുവരില്ലെന്നും അദ്ദേഹം അഭിപ്രയപ്പെട്ടു.
താൻ പറഞ്ഞതിൽ വസ്തുതതക്ക് നിരക്കാത്ത എന്തെങ്കിലും കാര്യങ്ങളുണ്ടെങ്കിൽ തനിക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാനും അദ്ദേഹം സർക്കാറിനെ വെല്ലുവിളിച്ചു.
അതേസമയം, വീഡിയോ ദൃശ്യങ്ങളുടെ പേരിൽ സർക്കാറിനെ പ്രതിക്കൂട്ടിൽ നിറുത്തുന്ന കോൺഗ്രസിനെ കേന്ദ്ര മന്ത്രി കിരൺ റിജിജു കുറ്റപ്പെടുത്തി. സേനയേയും അധികൃതരേയും സംശയിക്കുന്ന നിലപാട് കോൺഗ്രസ് അവസാനിപ്പിക്കണം. സത്യം എന്തായാലും പുറത്തുവരുമെന്നും റിജിജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.