ന്യൂഡൽഹി: ജമ്മു-കശ്മീരിൽ സമാധാന ചർച്ചക്ക് കേന്ദ്രം മധ്യസ്ഥനെ നിേയാഗിച്ചത് അമേരിക്കൻ സമ്മർദത്തിൽ. ഇതിെൻറ വ്യക്തമായ സൂചന പുറത്തായി. ഇൻറലിജൻസ് മുൻമേധാവി ദിനേശ്വർ ശർമയെ മധ്യസ്ഥനായി കേന്ദ്രം നിയോഗിക്കുന്നതിനുമുമ്പ് അമേരിക്കൻ നയതന്ത്രജ്ഞൻ ജോഷ്വ ഗോൾഡ്ബർഗ് കശ്മീർ സന്ദർശിച്ചിരുന്നു. താഴ്വരയിലെ അടിസ്ഥാന സാഹചര്യങ്ങൾ, ഡൽഹിയിൽനിന്നുള്ള അനുനയ സാധ്യതകൾ, സംഭാഷണ പ്രക്രിയ എന്നിവയെക്കുറിച്ച് തിരക്കിയാണ് അദ്ദേഹം മടങ്ങിയത്. വാഷിങ്ടണിൽ അമേരിക്കൻ വിദേശകാര്യ വിഭാഗത്തിൽ ദക്ഷിണ, മധ്യേഷ്യകാര്യ വിഭാഗം മേധാവിയാണ് ജോഷ്വ ഗോൾഡ്ബർഗ്. കശ്മീർ യാത്രയിൽ ഡൽഹിയിലെ അമേരിക്കൻ എംബസി ഉദ്യോഗസ്ഥൻ ഡേവിഡ് അരുളാനന്ദവും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
മൂന്നു സംസ്ഥാന മന്ത്രിമാരെയും ഏതാനും പൗരാവകാശ പ്രവർത്തകരെയും അമേരിക്കൻ നയതന്ത്രജ്ഞൻ കണ്ടു. കശ്മീരിലെ മുൻവിമതനും ഇപ്പോൾ പ്രധാനമന്ത്രിയുടെ പിന്തുണക്കാരനുമായ മന്ത്രി സജ്ജാദ് ലോൺ അമേരിക്കൻ ഉദ്യോഗസ്ഥനുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രിമാരിൽ ഒരാളാണ്. ബി.ജെ.പി ക്വോട്ടയിലാണ് ലോൺ മന്ത്രിയായത്. പി.ഡി.പി മന്ത്രിയും കശ്മീരിലെ ശിയാ നേതാവുമായ മൗലവി ഇമ്രാൻ റാസ അൻസാരിയാണ് കൂടിക്കാഴ്ച നടത്തിയ രണ്ടാമത്തെ മന്ത്രി. അദ്ദേഹവും കേന്ദ്രഭരണവുമായി അടുത്ത ബന്ധമുള്ളയാളാണ്. ലേയിലെ ബി.ജെ.പി നേതാവ് ചെറിങ് ദോർജയാണ് മൂന്നാമത്തെ മന്ത്രി. മനുഷ്യാവകാശ പ്രവർത്തകരായ പർവേശ് ഇംറോം, ഖുർറം പർവേശ്, രണ്ടു മാധ്യമ പ്രവർത്തകർ എന്നിവരെയും ജോഷ്വ ഗോൾഡ്ബർഗ് കണ്ടു. കശ്മീർ ചർച്ചകളെ സ്വാഗതം ചെയ്യുമോ എന്ന് തിരക്കുകയൂം ചെയ്തു.
സെപ്റ്റംബർ 27നാണ് ഇൗ ചർച്ചകൾ നടന്നത്. ഒരു ദിവസം മുമ്പ് അമേരിക്കൻ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് ഇതാദ്യമായി ഡൽഹിയിൽ വന്നു. ഒക്ടോബർ 23നാണ് ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് തിരക്കിട്ട് ഡൽഹിയിൽ വാർത്തസമ്മേളനം വിളിച്ച് കശ്മീർ മധ്യസ്ഥനെ നിയോഗിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. തൊട്ടുപിറ്റേന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സൺ ഡൽഹിയിൽ എത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.