ന്യൂഡൽഹി: കോറോണ വൈറസിൽ നിന്ന് രക്ഷ നേടാനുള്ള ഏറ്റവും സുരക്ഷിതമായ മാർഗമാണ് വാക്സിനേഷൻ. ഏറ്റവും മികച്ച പ്രതിരോധം കൈവരാൻ നാം രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കണം. ഇമ്യൂണോളജിസ്റ്റുകൾ ഒന്നിലധികം ഡോസ് വാക്സിൻ നൽകുന്നതിനെ 'പ്രൈം ബൂസ്റ്റിങ്' എന്നാണ് വിളിക്കുന്നത്.
നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ ഉണര്‍ത്താന്‍ എന്താണോ ആവശ്യമായത്, അതാണ് ആദ്യ ഡോസിലൂടെ നല്‍കുന്നത്. ഇതിനെ പ്രൈമിങ് എന്ന് വിളിക്കുന്നു. അത്യാവശ്യം സമയം ലഭിച്ച ശേഷം രോഗപ്രതിരോധ സംവിധാനം വീണ്ടും വെല്ലുവിളിക്കപ്പെടുന്നു. ആദ്യത്തെ ഡോസില്‍ ലഭിച്ച രോഗപ്രതിരോധ ശേഷി രണ്ടാംഡോസിലൂടെ വര്‍ധിക്കും
പ്രൈം-ബൂസ്റ്റിങ് വഴിയാണ് കോവിഡ് വാക്സിൻ അടക്കം മിക്കവയും പ്രതിരോധ ശേഷി വർധിപ്പിക്കുന്നത്. ചിലതിന് കൂടുതൽ ഡോസുകൾ ആവശ്യമാണ്. ഉദാഹരണത്തിന് ഫ്ലൂ വാക്സിൻ എടുക്കുകയാണെങ്കിൽ വൈറസിന് മാറ്റങ്ങൾ വരുന്നതിനാൽ കാലക്രമേണ പ്രതിരോധശേഷി ക്ഷയിച്ചേക്കാം, അതിനാൽ യഥാർഥ വാക്സിൻ നല്ല സംരക്ഷണം നൽകില്ല.
രണ്ടാമത്തെ ഡോസ് എടുക്കുന്നത് കോവിഡ് പ്രതിരോധം വർധിപ്പിക്കും എന്നതിന് ശക്തമായ തെളിവുകളുണ്ട്. ഇതൊക്കെയാണെങ്കിലും ബ്രിട്ടനിൽ ആദ്യത്തെ ഡോസ് സ്വീകരിച്ച 40 പേരിൽ ഒരാൾ രണ്ടാമത്തേത് ഡോസ് എടുക്കുന്നില്ല. അമേരിക്കയിൽ ദശലക്ഷക്കണക്കിന് ആളുകൾ അവരുടെ രണ്ടാമത്തെ ഡോസുകൾ ഒഴിവാക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. അങ്ങനെ ചെയ്യുമ്പോൾ, ഈ ആളുകൾ അവരുടെ ആരോഗ്യനിലയെയാണ് അപകടത്തിലാക്കുന്നത്.
രണ്ട് ഡോസ് ഗുണകരം
കോവിഡ് 19 വാക്സിനുകൾ ഉപയോഗിച്ചുള്ള പ്രൈം ബൂസ്റ്റിങ്ങിെൻറ ഗുണങ്ങൾ തുടക്കത്തിൽ നടത്തിയ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ തന്നെ കണ്ടു. നിലവിൽ അംഗീകരിച്ച കോവിഡ് വാക്സിനുകളുടെ ആദ്യകാല പഠനങ്ങൾ ഒന്നോ രണ്ടോ വാക്സിൻ ഡോസുകൾ ലഭിച്ച ആളുകളുടെ രോഗപ്രതിരോധ പ്രതികരണങ്ങളെ താരതമ്യം ചെയ്തിരുന്നു. രണ്ടാമത്തെ ഡോസിന് ശേഷം ആളുകളിൽ ഉയർന്ന അളവിൽ ആൻറിബോഡികൾ ഉണ്ടെന്ന് ഫലങ്ങൾ കാണിച്ചു. ഇത് ഒന്നിലധികം ഡോസുകൾ എടുക്കുന്നത് വാക്സിൻ ഫലപ്രാപ്തി വർധിപ്പിക്കുമെന്ന് സൂചിപ്പിക്കുന്നു.
ഫൈസർ / ബയോൺടെക് വാക്സിെൻറ ആദ്യ ഡോസ് എടുത്താൽ 12 ദിവസം 52% പ്രതിരോധം ലഭിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. രണ്ടാമത്തെ ഡോസിന് ശേഷം പ്രതിരോധം 95% ആയി ഉയർന്നു. ഓക്സ്ഫഡ്- അസ്ട്രാസെനെക വാക്സിൻ ഉപയോഗിച്ച്, ആദ്യ ഡോസ് കഴിഞ്ഞ് 22 ദിവസം പ്രതിരോധം 76% ആയി കണക്കാക്കുന്നു. 12 ആഴ്ച കഴിഞ്ഞ് രണ്ടാമത്തെ ഡോസ് നൽകിയപ്പോൾ പ്രതിരോധം 81% ആയി ഉയർന്നു.
കോറോണ വൈറസിെൻറ പുതിയ വകഭേദങ്ങൾ കണ്ടെത്തിയ സാഹചര്യം കൂടിയായതിനാൽ വാക്സിൻ രണ്ടാം ഡോസ് എടുക്കുന്നത് അത്യാവശ്യമാണ്. അതി വ്യാപന ശേഷിയുള്ള ഇത്തരം വൈറസ് വകഭേദങ്ങളെ പ്രതിരോധിക്കാൻ വാക്സിനേഷൻ തന്നെയാണ് രക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.