റാഞ്ചി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സ്വന്തം കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച് അമ്മ. ഝാര്‍ഖണ്ഡിലെ ജംഷഡ്പൂരിലാണ് സംഭവം.
10 ദിവസം പ്രായമുള്ള കുഞ്ഞിനെ 100 രൂപക്ക് വില്‍ക്കാന്‍ ശ്രമിച്ചത് പൊലീസ് ഇടപെട്ട് തടഞ്ഞെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. കുഞ്ഞിനെ കൈമാറാന്‍ പെട്രോള്‍ പമ്പില്‍ കാത്തുനില്‍ക്കുകയായിരുന്നു മാതാവ്. ഇതുസംബന്ധിച്ച് വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ കുഞ്ഞിനെ വാങ്ങാനെത്തിയയാള്‍ രക്ഷപ്പെട്ടു.
റോഡരികിലെ ഒരു ഭക്ഷണശാലയില്‍ ജോലി ചെയ്തിരുന്ന സ്ത്രീക്ക് ലോക്ഡൗണില്‍ ജോലി നഷ്ടപ്പെട്ടു. ഇതിനിടെ ഇവരുടെ ഭര്‍ത്താവ് മരിക്കുകയും ചെയ്തു. ഇതോടെ ദുരിതത്തിലായതിനെ തുടര്‍ന്നാണ് സ്വന്തം കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു.
അമ്മയെയും കുഞ്ഞിനെയും ബാല്‍ കല്യാണ്‍ സമിതി എന്ന എന്‍.ജി.ഒയുടെ സംരക്ഷണയിലാക്കിയിരിക്കുകയാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.