ഭാര്യ കാമുകനൊപ്പം പോയി, രോഷം പൂണ്ട ഭർത്താവ് ഭാര്യാ പിതാവിനെ വെടിവെച്ചുകൊന്നു

മുംബൈ: ഭാര്യ കാമുകനൊപ്പം ഒളി​ച്ചോടിയതിൽ രേഷം കൊണ്ട യുവാവ് ഭാര്യപിതാവിനെ വെടിവെച്ചുകൊന്നു. മഹാരാഷ്ട്രയിലെ ജൽന ജില്ലയിലുള്ള അമ്പാടിലെ ഷർദ നഗറിൽ ബുധനാഴ്ചയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു.

പൈതനിലെ അദൂൽ സ്വദേശിയാണ് പ്രതി. പ്രതിയുടെ ഭാര്യ ഇയാളെ വിട്ട് കാമുകനൊപ്പം ഔറംഗാബാദിലേക്ക് പോയെന്ന് പൊലീസ് പറയുന്നു. ഭാര്യയുടെ പ്രവർത്തിയിൽ രോഷം കൊണ്ട ഇയാൾ ഭാര്യാ പിതാവുമായി വഴക്കായി.

തർക്കം രൂക്ഷമായപ്പോൾ ഇയാൾ തോക്കെടുത്ത് ഭാര്യാ പിതാവിനു നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ ഭാര്യാ പിതാവ് മരിച്ചു. സംഭാവം നടന്നയുടൻ പ്രതി ഒളിവിൽ പോയലിരിക്കുകയാണ്. ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് ഇൻസ്​പെക്ടർ ശിരിഷ് ഹംപെ പറഞ്ഞു. 

Tags:    
News Summary - Wife elopes with lover, Maharashtra man shoots dead father-in-law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.