ബംഗളൂരു: രണ്ടാം വിവാഹം ചെയ്ത ഭർത്താവിനെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ നൽകിയ ആദ്യ ഭാര്യ ഒളിവിൽ. നോര്‍ത് ബംഗളൂരുവില്‍ കെട്ടിടനിര്‍മാണ കരാറുകാരനായ ഷാഹിദ് ഷെയ്ഖിനെയാണ് (32) ആദ്യ ഭാര്യ റോമ ഷെയ്ഖ് ചുമതലപ്പെടുത്തിയ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയത്.
പൊലീസ് അന്വേഷണത്തിൽ ഹാസനിലെ ഫാം ഹൗസിൽ ബന്ദിയാക്കപ്പെട്ട നിലയിൽ ഷാഹിദിനെ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഗുണ്ടാ സംഘത്തിലെ നാലുപേരെ പൊലീസ് അറസ്റ്റ് െചയ്തു. ബാക്കി മൂന്നു പേരും ക്വട്ടേഷന്‍ കൊടുത്ത ആദ്യ ഭാര്യയും ഒളിവിലാണ്.
ഹെസറഘട്ട സ്വദേശി അഭിഷേക് (26), ബാഗലഗുണ്ടെ സ്വദേശി ഭരത് (25), ജെ.പി. നഗര്‍ സ്വദേശി കെ.പി. പ്രകാശ് (22), ബൈദരഹള്ളി സ്വദേശി ചലുവ മൂര്‍ത്തി (22) എന്നിവരാണ് അറസ്റ്റിലായത്. ഇതിനിടെ ക്വട്ടേഷന്‍ കൊടുത്തത് രണ്ടാം ഭാര്യയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ആദ്യഭാര്യയുടെ ശ്രമവും പാഴായി.
ആദ്യഭാര്യ റോമ ഷെയ്ഖിനൊപ്പം മാറത്തഹള്ളിയില്‍ താമസിച്ചു വന്നിരുന്ന ഷാഹിദ് ഒരു വര്‍ഷം മുമ്പാണ് രത്‌ന ഖാത്തും എന്ന യുവതിയെ രണ്ടാമത് വിവാഹം ചെയ്തത്. തുടര്‍ന്ന് രത്‌നക്കൊപ്പം വിശ്വേശരായ ലേഔട്ടില്‍ താമസിച്ചുവരികയായിരുന്നു. തെൻറ സ്വർണവും പണവുമെല്ലാം രണ്ടാം ഭാര്യക്ക് നൽകുകയും ഭർത്താവ് അവരോടൊപ്പം സ്ഥിരതാമസമാക്കുകയും ചെയ്തതോടെയാണ് ആദ്യ ഭാര്യയായ റോമ ക്വട്ടേഷൻ നൽകാൻ തീരുമാനിച്ചതെന്ന് പൊലീസിന് മൊഴി നൽകി.
ക്വട്ടേഷന്‍ സംഘത്തിന് രണ്ടു ലക്ഷം രൂപ കൊടുത്ത് ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഭര്‍ത്താവിനെ തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു തട്ടിക്കൊണ്ടു പോകാന്‍ റോമ പദ്ധതിയിട്ടത്. ജൂണ്‍ ഏഴിന് ഷാഹിദ് പച്ചക്കറി വാങ്ങാന്‍ പോയപ്പോഴാണ് അഭിഷേകിെൻറ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ഹാസനില്‍ പ്രതികളിലൊരാളുടെ ഫാം ഹൗസില്‍ ബന്ദിയാക്കി. അതിനിടെ, റോമ അറിയാതെ ക്വട്ടേഷന്‍ സംഘം രണ്ടാം ഭാര്യയില്‍ നിന്നു 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. അവസാനം രണ്ടു ലക്ഷം രൂപക്ക് ഷാഹിദിനെ വിട്ടുതരാമെന്ന് സമ്മതിച്ചു. ഇതിനിടെ രത്‌ന പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.