ജബൽപുർ: ഭർത്താവിെൻറ ശമ്പളവിവരം അറിയാൻ ഭാര്യക്ക് അവകാശമുണ്ടെന്ന് മധ്യപ്രദേശ് ഹൈകോടതി. ജസ്റ്റിസുമാരായ എസ്.കെ. സേത്ത്, നന്ദിത ദുബെ എന്നിവരടങ്ങുന്ന െബഞ്ചിേൻറതാണ് നിരീക്ഷണം. ബി.എസ്.എൻ.എല്ലിൽ മുതിർന്ന ഉദ്യോഗസ്ഥനായ പവൻകുമാർ ജെയിനിൽനിന്ന് ചെലവിന് കൂടുതൽ തുക ആവശ്യപ്പെട്ട് ഭാര്യ സുനിത ജെയിൻ കീഴ്കോടതിയെ സമീപിച്ചിരുന്നു.
ഉയർന്ന ശമ്പളം കിട്ടുന്നുണ്ടെങ്കിലും 7000 രൂപയാണ് സുനിതക്ക് അനുവദിച്ചിരുന്നത്. ശമ്പള സ്ലിപ് ഹാജരാക്കണമെന്നും ഉയർന്ന ജീവനാംശം ലഭിക്കണമെന്നുമായിരുന്നു സുനിതയുെട ആവശ്യം. ഇൗ സാഹചര്യത്തിൽ വിവരാവകാശ നിയമം അനുസരിച്ച് ബി.എസ്.എൻ.എൽ അധികൃതർക്ക് അപേക്ഷ നൽകി. കേന്ദ്ര വിവരാവകാശ കമീഷനും സുനിതയുടെ ആവശ്യം അംഗീകരിച്ചു. ഇതിനെ ചോദ്യംചെയ്താണ് പവൻകുമാർ ഹൈകോടതിയിൽ ഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.