ഭർത്താവിന്‍റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഭാര്യ ചായ നൽകാത്തത് വിവാഹമോചനത്തിനുള്ള ക്രൂരതയല്ല -കോടതി

ചണ്ഡീഗഢ്: ഭർത്താവിന്‍റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഭാര്യ ചായ നൽകാത്തതും നിസ്സാര കാര്യങ്ങളുടെ പേരിൽ വഴക്കുണ്ടാക്കുണ്ടാകുന്നതും വിവാഹമോചനത്തിന് വഴിയൊരുക്കുന്ന ക്രൂരതയായി കണക്കാക്കാനാവില്ലെന്ന് പഞ്ചാബ് - ഹരിയാന ഹൈകോടതി. വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ് നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ഹൈകോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഇതെല്ലാം സാധാരണയായി ദാമ്പത്യ ബന്ധത്തിൽ ഉണ്ടാകുന്നതാണെന്നും ജസ്റ്റിസ് സുധീർ സിങ്, ജസ്റ്റിസ് ഹർഷ് ബംഗർ എന്നിവർ നിരീക്ഷിച്ചു.

ആർമി ഓഫീസറാണ് വിവാഹമോചനമാവശ്യപ്പെട്ട് കോടതിയിലെത്തിയത്. നേരത്തെ ജില്ലാ കോടതി അപ്പീൽ തള്ളിയതോടെ ഹൈകോടതിയിലെത്തുകയായിരുന്നു. തനിക്ക് നിരവധി വിവാഹേതര ബന്ധങ്ങളുണ്ടെന്ന് ഭാര്യ ആരോപിക്കുന്നു എന്നതും വിവാഹമോചനമാവശ്യപ്പെട്ടുള്ള ഭർത്താവിന്‍റെ അപ്പീലിൽ ഉണ്ടായിരുന്നു.

എന്നാൽ, ഭാര്യ ഭർത്താവിന്‍റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ചായ നൽകാത്തതുകൊണ്ടോ നിസ്സാര കാര്യങ്ങളിൽ വഴക്കിട്ടതുകൊണ്ടോ വിവാഹ മോചനം നടത്തണമെന്ന് പറയാനാവില്ലെന്ന് കോടതി വ്യക്തമാക്കി.. പരാതിക്കാരൻ ഉന്നയിക്കുന്ന പൊതുവായതും അവ്യക്തവുമായ ആരോപണങ്ങൾക്ക് പ്രാധാന്യം നൽകേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു.

ഉദ്യോഗസ്ഥരുടെയും സഹപ്രവർത്തകരുടെയും സാന്നിധ്യത്തിൽ അപമാനിക്കപ്പെട്ടെന്നും തന്റെ പ്രതിച്ഛായയും കരിയറും നശിപ്പിച്ചെന്നും ഇത് ക്രൂരതക്ക് തുല്യമാണെന്നും ഭർത്താവ് വാദിച്ചു.

Tags:    
News Summary - Wife Not Serving Tea To Husband's Relatives Is Normal Wear says Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.